നഗരത്തിൽ സിഗ്നൽ തെറ്റിച്ചെത്തിയ ലോറി ഓട്ടോറിക്ഷയിലിടിച്ച് കൊല്ലം സ്വദേശിയായ പെൺകുട്ടി മരിച്ചു.

ബെംഗളൂരു : ബെംഗളൂരുവിൽ സിഗ്നൽ തെറ്റിച്ചെത്തിയ ലോറി ഓട്ടോറിക്ഷയിലിടിച്ച് മലയാളിയുവതി മരിച്ചു. ബെംഗളൂരുവിൽ ജോലിചെയ്യുന്ന, ബി. ശാലിനിയാണ് (24) മരിച്ചത്.

കൊല്ലം പത്തനാപുരം നെടുംപറമ്പ് ശരത് ഭവനത്തിൽ ബാലന്റെയും വല്ലിയുടെയും മകളാണ്. ശനിയാഴ്ച പുലർച്ചെ നാലോടെ വിധാൻസൗധയ്ക്കു സമീപത്തെ കോഫി ബോർഡ് ജങ്ഷനിലായിരുന്നു അപകടം.

ബെൻസൻ ടൗണിന് സമീപത്തെ ചിന്നപ്പഗാർഡനിൽനിന്ന് ഓൺലൈനായി ബുക്ക് ചെയ്ത ഓട്ടോറിക്ഷയിൽ മജെസ്റ്റിക് ഭാഗത്തേക്ക് പോവുകയായിരുന്നു യുവതി.

  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം

ഓട്ടോറിക്ഷ തിമ്മയ്യ ജങ്ഷനിലെത്തിയപ്പോൾ സിഗ്നൽ തെറ്റിച്ച് അതിവേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ശാലിനിയെ ബൗറിങ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

പുലർച്ചെ വാഹനത്തിരക്കില്ലാത്ത സമയങ്ങളിൽ വാഹനങ്ങൾ ട്രാഫിക് സിഗ്നലുകൾ തെറ്റിച്ച് ചീറിപ്പായുന്നത് നഗരത്തിൽ പതിവാണ്.

സിഗ്നൽ ചുവപ്പാണെങ്കിലും മറ്റുവശങ്ങളിൽ വാഹനങ്ങൾ കുറവാണെങ്കിൽ മുന്നോട്ടുപോവുകയാണ് പലരും ചെയ്യുന്നത്. ഇങ്ങനെചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാവുകയാണ്.

ഓട്ടോ ഡ്രൈവർ അയ്യപ്പയ്ക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവർ അഭി (24)യെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.

  സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും

കബൺ പാർക്ക് ട്രാഫിക് പോലീസ് കേസെടുത്തു.

സഹോദരങ്ങൾ: ശരണ്യ, മിനി, സൗമ്യ, ശരത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇസ്രായേൽ - ഇറാൻ സംഘർഷം: കർണാടകയിലെ കാർഷിക വിപണിയിൽ കനത്ത തിരിച്ചടി; ഉള്ളി വില കുത്തനെ ഇടിഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us