ബെംഗളൂരു: ബംഗളുരുവിനെ നടുക്കിയ യുവതിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത്.
നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് അറസ്റ്റിലായി.
കെംഗേരി വിശേശ്വരയ്യ ലേഔട്ടില്‍ താമസക്കാരിയായ ബി. നവ്യശ്രീ(28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ എ. കിരണി(31)നെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നവ്യശ്രീയുടെ സുഹൃത്തായ ഐശ്വര്യയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
ഐശ്വര്യയ്ക്കൊപ്പം വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് നവ്യശ്രീയെ ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തിയത്.
കിരണിന്റെ സംശയരോഗമാണ് യുവതിയെ കൊലപ്പെടുത്താന്‍ ഇടയാക്കിയത്.
ശിവമോഗ ഭദ്രാവതി സ്വദേശിനിയായ നവ്യശ്രീയും ടാക്സി ഡ്രൈവറായ കിരണും മൂന്നുവര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹിതരായത്.
എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.
നവ്യശ്രീ നൃത്തസംവിധായകയായി ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല.
ഇതേച്ചൊല്ലി പ്രതി സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു.
മാത്രമല്ല, ഭാര്യയെ ഇയാള്‍ സംശയിച്ചിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കെംഗേരിയിലെ വീട്ടില്‍വെച്ച് കിരണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്.
സംഭവസമയത്ത് സുഹൃത്തായ ഐശ്വര്യയും നവ്യശ്രീക്കൊപ്പം മുറിയിലുണ്ടായിരുന്നു.
ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്നാണ് നവ്യശ്രീ ഉറ്റസുഹൃത്തായ ഐശ്വര്യയെ വിളിച്ചുവരുത്തിയത്.
ചൊവ്വാഴ്ച രാത്രി ബിയര്‍ കഴിച്ചശേഷം ഇരുവരും ഒരുമുറിയില്‍ ഉറങ്ങാന്‍കിടന്നു.
ഇതിനിടെയാണ് കിരണ്‍ മുറിയില്‍ അതിക്രമിച്ചുകയറി ഭാര്യയെ കൊലപ്പെടുത്തിയത്.
മദ്യപിച്ച് ഉറങ്ങിയതിനാല്‍ മുറിയിലുണ്ടായിരുന്ന ഐശ്വര്യ സംഭവമറിഞ്ഞിരുന്നില്ലെന്നാണ് വിവരം.
ബുധനാഴ്ച രാവിലെ ഉറക്കമുണര്‍ന്നതോടെയാണ് ഒപ്പംകിടന്നിരുന്ന സുഹൃത്തിന്റെ മൃതദേഹം ചോരയില്‍കുളിച്ചനിലയില്‍ ഇവര്‍ കണ്ടത്.
ഐശ്വര്യ ചൊവ്വാഴ്ച രാത്രി കെംഗേരിയിലെ വീട്ടില്‍ തങ്ങുകയായിരുന്നു.
എന്നാല്‍, ഒരുമിച്ചുറങ്ങിയ ഉറ്റസുഹൃത്തിന്റെ ചേതനയറ്റ ശരീരം കണ്ടാണ് പിറ്റേദിവസം രാവിലെ ഐശ്വര്യ ഉറക്കമുണര്‍ന്നത്.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് മൂന്നുവര്‍ഷം മുന്‍പ് കിരണും നവ്യശ്രീയും പ്രണയിച്ച് വിവാഹിതരായത്.
ഈ ദാമ്പത്യമാണ് ദുരന്തത്തില്‍ കലാശിച്ചത്.
പക്ഷേ, കഴിഞ്ഞ ഒരുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു.
നവ്യശ്രീ നൃത്തസംവിധായകയായും അവതാരകയായും ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല.
ഈ ജോലി ഒഴിവാക്കണമെന്ന് ഇയാള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ അതിന് കൂട്ടാക്കിയില്ല.
ഇതിനുപുറമേ ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്നും പ്രതി സംശയിച്ചിരുന്നു.
സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ മൊബൈല്‍ഫോണ്‍ സ്ഥിരമായി പരിശോധിക്കാറുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.