കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് വീട് വെച്ച് നല്‍കുമെന്നും ഷിരൂർ ദുരന്തത്തില്‍ കാണാതായ ഡ്രെെവർ അർജുന്റെ ഭാര്യയ്ക്ക് ജോലിനല്‍കുമെന്നും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭവനരഹിതരായവർക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് പഞ്ചായത്ത് നിർദ്ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്കാണ് 5 ലക്ഷം രൂപ വീതം ചെലവഴിച്ചു കൊണ്ട് വീടുകള്‍ നിർമ്മിച്ച് നല്‍കുക.
നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)യുമായി കൂടിച്ചേർന്ന് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വീടുകളാണ് 120 ദിവസം കൊണ്ട് പൂർത്തിയാക്കുക.ബാങ്കിന്റെ 2023-24 വർഷത്തെ അറ്റലാഭം 4 കോടി രൂപയാണ്.ഇതില്‍ നിന്നാണ് തുക ചെലവഴിക്കുക.
ഷിരൂരില്‍ അപകടത്തില്‍ കാണാതായ അർജുന്റെ ഭാര്യയ്ക്ക് ജോലിയും നല്‍കും. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കില്‍ ജൂനിയർ ക്ലർക്ക് തസ്‌തികയില്‍ കുറയാത്ത തസ്‌തികയില്‍ നിയമിക്കുന്നതിന് സർക്കാൻ അനുവാദം തരുന്ന പക്ഷം നിയമനം നല്‍കാൻ ബാങ്ക് തയ്യാറാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.