പുതിയ ന്യൂനമര്‍ദം; ഇന്നും നാളെയും ശക്തമായ മഴ സാധ്യത

തിരുവനന്തപുരം: പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി പുതിയ ന്യൂനമര്‍ദം രുപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു.

ഇതിന്റെ ഫലമായി ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

  ബെംഗളൂരുവിൽ കുടുംബവഴക്ക് അക്രമാസക്തമായി; വൃദ്ധയെ മർദ്ദിച്ചു, കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us