തൊഴിലുറപ്പ് കാർക്ക് ലഭിച്ച നിധികുംഭം 300 വർഷത്തിലേറെ പഴക്കമുള്ളത്:ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കുഴിച്ചിട്ടതെന്ന്‌ പ്രാഥമിക നിഗമനം

കണ്ണൂരിൽ തൊഴിലുറപ്പ്തൊഴിലാളിള്‍ക്ക് മഴക്കുഴിയുണ്ടാക്കുന്നതിനിടെ ലഭിച്ചനിധികുംഭം ടിപ്പുവിന്റെ പടയോട്ട കാലത്ത് പുരാതന തറവാടുകാരോ ക്ഷേത്രം ഊരാളന്‍മാരോ കുഴിച്ചിട്ടതാണെന്ന നിഗമനത്തില്‍ ചരിത്രകാരന്‍മാര്‍.

കണ്ണൂരില്‍ പൊതുവെ നിധിയുണ്ടെന്നു പ്രാദേശികമായി പറഞ്ഞുകേട്ടിരുന്ന സ്ഥലങ്ങളിലൊന്നാണ് ചെങ്ങളായി, പരിപ്പായി ഭാഗങ്ങള്‍.

ഇവിടെ ക്ഷേത്രങ്ങളും പഴയ തറവാടുകളും ഇപ്പോഴുമുണ്ട് ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ നിന്നും കണ്ടെത്തിയ നിധി ശേഖരം തിരുവനന്തപുരത്തു നിന്നുമെത്തുന്ന പുരാവസ്തു വിദഗ്ധ സംഘം പരിശോധിക്കുമെന്നു മന്ത്രിരാമചന്ദ്രന്‍ കടന്നപ്പളളി അറിയിച്ചു.

നിലവില്‍ റവന്യു വകുപ്പിന്റെ കയ്യിലാണ് കണ്ടെത്തിയ വസ്തുക്കള്‍ ഉള്ളത്.

ഇത് പരിശോധിക്കാന്‍ പുരാവസ്തു ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശേഖരം പുരാവസ്തുവാണെന്ന് കണ്ടെത്തിയാല്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും, നിലവില്‍ അതിന്റെ കാലപ്പഴക്കം എത്രയെന്ന് തിട്ടപ്പെടുത്താനായിട്ടില്ലെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

അതേസമയം നിധി കുംഭത്തില്‍ നിന്നും കിട്ടിയ ആഭരണങ്ങള്‍ക്ക് മുന്നൂറുവര്‍ഷക്കാലത്തെ പഴക്കമുളളതായി സംശയിക്കുന്നുതായി ചരിത്ര അധ്യാപകനായ ഡോ.പി.ജെ വിന്‍സെന്റ് അറിയിച്ചു.

അവിടെ നിന്നും കിട്ടിയ വെളളി നാണയങ്ങള്‍ പരിശോധിച്ചാല്‍ വര്‍ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മിക്കക്ഷേത്രങ്ങളില്‍ നിന്നും തറവാട്ടുകളില്‍ നിന്നും നിധി കുംഭങ്ങളാക്കി കുഴിച്ചിട്ടിരിക്കാമെന്ന പ്രാദേശിക പ്രചരണം നേരത്തെയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us