കലയെ കൊലപ്പെടുത്തിയത് ഭർത്താവും ബന്ധുക്കളും ചേർന്ന്; മൂന്ന് പേർ അറസ്റ്റിൽ 

ആലപ്പുഴ: മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി.

മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ നാല് പ്രതികളെന്ന് പോലീസ് കണ്ടെത്തല്‍. ഭർത്താവ് അനില്‍ ആണ് ഒന്നാം പ്രതി.

  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ

അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.

ഇവർ നാലുപേരും ചേർന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പോലീസിന്‍റെ നിഗമനം.

യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്.

വലിയ പെരുമ്പുഴ പാലത്തില്‍ വച്ച്‌ കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്.

  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്

അനിലിന്റെ അയല്‍വാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പോലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതില്‍ നിർണായകമായത്.

ഊമക്കത്തില്‍ നിന്ന് ലഭിച്ച സൂചനകള്‍ പിന്തുടർന്ന പോലീസിന് ഏറെ സഹായമായതും സുരേഷ് നല്‍കിയ വിവരങ്ങളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിറ്റ്‌കോയിൻ കുംഭകോണം: കുപ്രസിദ്ധ ഹാക്കർ ശ്രീകിയും കൂട്ടാളികളും ഇ.ഡി കസ്റ്റഡിയിൽ
[masterslider id="10"]

Related posts

Click Here to Follow Us