കൊച്ചിക്കാരുടെ യാത്രാ ദുരിതത്തിന് അറുതിയുമായി റോറോ സർവീസ്

കൊച്ചി: ഫോർട്ട് കൊച്ചി വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ ഇന്ന് മുതല്‍ കൊച്ചിയില്‍ സർവീസ് തുടങ്ങി.  16 കോടി രൂപ ചെലവിൽ കൊച്ചി കോർപ്പറേഷന്‍ യാഥാർഥ്യമാക്കിയ സർവീസാണ് റോറോ.

ഇരുവശത്തുകൂടിയും വാഹനങ്ങൾ കയറ്റാനും ഇറക്കാനും കഴിയുന്ന ആധുനിക ജങ്കാറായ റോറോ രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ ഭരണ സ്ഥാപനം തുടങ്ങുന്നത്. നിലവില്‍ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കയറ്റാനാകുക എന്നാൽ, റോറോ വാഹനങ്ങളെ അക്കരെ കടത്താൻ ഒരു പാലം പോലെ പ്രവർത്തിക്കും.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

8 കോടി രൂപ ചെലവിൽ കൊച്ചി കപ്പൽശാലയില്‍ നിര്‍മ്മിച്ച റോറോ യാനങ്ങൾ ആധുനിക രീതിയിലുള്ള ജെട്ടിയിലാണ് അടുക്കുക. റോറോയിൽ മൂന്നര മിനിറ്റ് മാത്രം മതി ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലെത്താൻ. നാല് ലോറി, 12 കാറുകൾ, 50 യാത്രക്കാർ എന്നിവരെ ഒരേസമയം വഹിക്കാനാകും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയുന്നതോടെ കൊച്ചിയിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ റോറോയ്ക്കാവുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts