നഗരത്തില്‍ 7000 വ്യാജ വോട്ടുകള്‍!

ബെംഗളൂരു : നഗരത്തിലെ വോട്ടർപട്ടികയിൽ ഏഴായിരം വ്യാജൻമാർ. ഇലക്ടറൽ റജിസ്ട്രേഷൻ മാനേജ്മെന്റ് സിസ്റ്റം(ഇആർഎംഎസ്) പോർട്ടലിൽ നുഴഞ്ഞുകയറിയാണ് ഇത്രയധികം പേരുകൾ ലിസ്റ്റിൽപ്പെടുത്തിയതെന്നു പൊലീസ് സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യിലെ ഒരുദ്യോഗസ്ഥനാണ് നഗരത്തിലെ വോട്ടർപട്ടികയിൽ ഏഴായിരത്തോളം പേർ അനധികൃതമായി കടന്നുകൂടിയത് കണ്ടെത്തിയത്.

ദാസറഹള്ളി, യെലഹങ്ക, ശാന്തിനഗർ, കെആർ പുരം മണ്ഡലങ്ങളിലാണ് വ്യാജ വോട്ടർമാർ കൂടുതൽ. വോട്ടർമാർ ഫോം–ആറിൽ സമർപ്പിക്കുന്ന അപേക്ഷ വിശദമായി പരിശോധിച്ച ശേഷമാണ് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us