ഫോൺ നശിപ്പിച്ചു; പ്രജ്വലിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്തും 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകർത്തിയ ഫോണ്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്.

പ്രജ്വലിന്റെ കയ്യിൽ നിന്ന് ഇന്നലെ രണ്ട് ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.

ഈ ഫോണുകളില്‍ നിന്നല്ല ദൃശ്യങ്ങള്‍ പകർത്തിയതെന്നും ദൃശ്യങ്ങള്‍ പകർത്തിയ ഫോണ്‍ നശിപ്പിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു.

അതേസമയം, ഡിവൈസ് നശിപ്പിച്ചതായി തെളിഞ്ഞാല്‍ പ്രജ്വലിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്താനാണ് എസ്‌ഐടിയുടെ നീക്കം.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

പ്രജ്വലില്‍ നിന്ന് പാസ്പോർട്ടുകളും എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും ടിക്കറ്റടക്കം മറ്റ് യാത്രാ രേഖകളും എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്.

പ്രജ്വലിന്റെ ഇ- മെയില്‍, ക്ലൌഡ് അക്കൗണ്ടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് എന്തെങ്കിലും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തോ എന്നും പരിശോധിക്കും.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts