ചൂടിന് വലിയ തോതിൽ ശമനം നൽകി തുടർച്ചയായി വേനൽമഴ; സംസ്ഥാനത്ത് കടപുഴകിയത് 152 മരങ്ങൾ

ബെംഗളൂരു : മൂന്നുദിവസങ്ങളിലായി നഗരത്തിൽ പെയ്ത വേനൽമഴയിൽ കടപുഴകി വീണത് 152 മരങ്ങൾ.

ബെംഗളൂരു കോർപ്പറേഷന്റേതാണ് കണക്ക്. മരം വീണതിനെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ വ്യാപകമായി വൈദ്യുതി തടസ്സവുമുണ്ടായി.

പലയിടങ്ങളിലും ഗതാഗതം താറുമാറായി. എന്നാൽ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് നിശ്ചിത സമയത്തിനുള്ളിൽതന്നെ മരങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞതായും കോർപ്പറേഷൻ അറിയിച്ചു.

ഹെബ്ബാൾ സർക്കിൾ, ജയമഹൽ റോഡ്, യെലഹങ്ക, കെ.ആർ. മാർക്കറ്റ്, ടിൻ ഫാക്ടറി, നയന്തനഹള്ളി, ബെന്നിഗനഹള്ളി, എസ്. ജെ.പി. റോഡ്, മൈസൂരു റോഡ്, രാമമൂർത്തി നഗർ, വദ്ദരപ്പാളയ എന്നിവിടങ്ങളിൽ വേനൽമഴയിൽ വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

മഴക്കാലമെത്തുന്നതിന് മുമ്പ് ഇൗ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

അതേസമയം, തുടർച്ചയായി വേനൽമഴ ലഭിച്ചതോടെ ചൂടിന് വലിയ തോതിൽ ശമനമുണ്ടായത് ആശ്വസമായി.

വ്യാഴാഴ്ച 29 മുതൽ 33 ഡിഗ്രിസെൽഷ്യസ് വരെയാണ് നഗരത്തിലനുഭവപ്പെട്ട താപനില. ഒരാഴ്ചമുമ്പ് നഗരത്തിൽ 38 ഡിഗ്രിസെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us