കടുത്ത ചൂട് നഗരത്തിലെ വിപണികളിൽ മാമ്പഴ വിതരണത്തെ ബാധിച്ചു

market mango

ബെംഗളൂരു: ഏപ്രിലിൽ മാമ്പഴ സീസൺ ആരംഭിക്കുമെന്നും മേയ് മാസത്തോടെ ലഭ്യത വർദ്ധിക്കുമെന്നും മിക്ക പഴ വിൽപനക്കാരും പറയുന്നു,

എന്നാൽ ഈ വർഷം നഗരത്തിലെ വിപണികളിൽ ബിസിനസ് അനിശ്ചിതത്വത്തിലായി.

2023-നെ അപേക്ഷിച്ച് ഈ വർഷത്തെ മാമ്പഴ വിൽപ്പനയിൽ 5-7% കുറവുണ്ടായതായി മൊത്തക്കച്ചവടക്കാരും വിപണിയിലെ കച്ചവടക്കാരും പറയുന്നു.

കുറഞ്ഞ വിളവ്, മോശം ഗുണനിലവാരം, ഉയർന്ന വില എന്നിവയാണ് ഇതിന് കാരണമായി അവർ പറയുന്നത്.

കൂടാതെ, ഇതുവരെ എത്തിയ മാമ്പഴങ്ങൾ മുൻവർഷങ്ങളിലെ ഗുണനിലവാരത്തിനൊപ്പം നിൽക്കുന്നില്ലന്നും ആരോപണമുണ്ട്.

“ജല ദൗർലഭ്യവും കടുത്ത ചൂടും മാങ്ങയുടെ വിളവിനെ ബാധിച്ചു. പല കർഷകരും തങ്ങളുടെ മാമ്പഴം വേഗത്തിൽ പാകപ്പെടുത്താൻ രാസവസ്തുക്കൾ ഉപയോഗിക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.

അതുകൊണ്ട് തന്നെ മാമ്പഴത്തിന് മധുരം കുറവാണ്. അവയിൽ പൾപ്പിനെക്കാൾ കൂടുതൽ വിത്താണ് ഉള്ളത് എന്നും മാർക്കറ്റിലെ കച്ചവടക്കാർ പറയുന്നു.

ലഭ്യത കുറഞ്ഞതാണ് മാങ്ങയുടെ വില കുതിച്ചുയരുന്നത്. മാമ്പഴത്തിൻ്റെ ഗുണനിലവാരം കുറഞ്ഞതും വിലക്കയറ്റവും കാരണം മാങ്ങാ അതികം ആരും വാങ്ങുന്നില്ലന്നും മാമ്പഴക്കടക്കാർ പറഞ്ഞു.

ജനപ്രിയ മാമ്പഴ ഇനങ്ങളായ അൽഫോൻസോ, സെന്ധുര, ബദാമി എന്നിവ കിലോയ്ക്ക് 150-200 രൂപയ്ക്ക് ആണ് ഇപ്പോൾ വിൽക്കുന്നത്, അതേസമയം കഴിഞ്ഞ വർഷം ഇത് കിലോയ്ക്ക് 100 രൂപയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us