ബെംഗലൂരു : നേരിട്ട പന്തുകള്‍ 39 ,അടിച്ചു കൂട്ടിയത് 90 റണ്‍സ് ..അഞ്ചു കൂറ്റന്‍ സിക്സറുകള്‍ , പത്തു ബൌണ്ടറി …! റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൌണ്ടില്‍ ഇന്നലെ കാണികള്‍ക്ക് എ ബി ഡി ഒരുക്കിയത് ഒന്നാന്തരം ബാറ്റിംഗ് വിരുന്നായിരുന്നു …ഡല്‍ഹിയുടെ മാന്യമായ ടോട്ടലായ 174 റണ്‍സ് എന്നത് പന്ത്രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ആര്‍ സി ബി മറികടന്നു …! ക്യാപ്റ്റന്‍ കൊഹ്‌ലി 30 റണ്‍സ് നേടി പുറത്തായി …
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് കരുത്തിലാണ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 174 എന്ന സ്കോറില്‍ എത്തിയത് ..അവസാന ഓവറുകളില്‍ തകര്‍ത്താടിയ റിഷഭ് പന്ത് ഏഴു സിക്സറുകളും ,ആറും ഫോറുകളുമടക്കം 48 പന്തില്‍ 85 റണ്‍സ് നേടി ..അവസാന മൂന്നോവറില്‍ അന്‍പതിലേറെ റണ്‍സ് ഡല്‍ഹി വാരി കൂട്ടി …ബംഗളൂരുവിനു വേണ്ടി ചഹാല്‍ രണ്ടു വിക്കറ്റ് നേടി ….ക്യാപ്റ്റന്‍ ഗംഭീറടക്കം നാലു വിക്കറ്റുകള്‍ വളരെ വേഗം കൊഴിഞ്ഞപ്പോഴും ഒരറ്റത്ത് നിലയുറപ്പിച്ച ‘പന്ത് ‘ അവസാന ഓവറുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ‘കത്തികയറുകയായിരുന്നു ‘…
മറുപടി ബാറ്റിങ്ങില്‍ മനന്‍ വോഹ്റയുടെ വിക്കറ്റ് വളരെ വേഗം നഷ്ടമായെങ്കിലും ഡീ കൊക്ക് -കോഹ്ലി സഖ്യം കരുതലോടെ തന്നെ നീങ്ങി ..എന്നാല്‍ ആശയവിനിമയത്തിന്റെ പാളിച്ചയില്‍ ഡീ കൊക്ക് റണ്‍ ഔട്ട് ആയതോടെ ഡിവില്ലിയെഴ്സ് എത്തി ..തുടര്‍ന്ന്‍ ടോപ് ഗിയറിലേക്ക് തന്നെ ആര്‍ സി ബി നീങ്ങി …..തുടക്കം മുതല്‍ തന്നെ ആക്രമണ ശൈലി പുറത്തെടുത്ത ‘എ ബി ഡി ‘ പിന്നീട് മൈതാനം അടക്കി വാഴുന്ന കാഴ്ചയാണ് കണ്ടത് ….ഡല്‍ഹിക്ക് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് രണ്ടു വിക്കറ്റ് നേടി …