കാറിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി 

ബെംഗളൂരു: ആന്ധ്രയിൽ നിന്ന്‌ കാറിൽ കടത്തിയ സ്ഫോടക വസ്തുക്കൾ അതിർത്തിജില്ലയായ കോലാറിൽ നിന്നും പോലീസ് പിടികൂടി.

1200 ജെലാറ്റിൻ സ്റ്റിക്കുകൾ, ഏഴ് പെട്ടി വയർ, ആറ് ഡിറ്റണേറ്ററുകൾ എന്നിവയാണ് പിടികൂടിയത്.

കാറിന്റെ ഡിക്കിയിൽ ഒളിച്ചുകടത്തുകയായിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തു. കൂടെ ഉണ്ടായിരുന്ന മറ്റൊരാൾരക്ഷപ്പെട്ടു.

  തിങ്കളാഴ്ച മുതല്‍ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ

ആസിഫ് അഷ്‌റഫ് അലി എന്നയാളാണ് അറസ്റ്റിലായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കർണാടക-ആന്ധ്ര അതിർത്തിയിലെ നംഗളിയിൽ സ്ഥാപിച്ച ചെക്ക് പോസ്റ്റിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്.

ക്വാറികളിൽ പ്രവർത്തിപ്പിക്കാനായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്ഫോടക വസ്തുക്കളാണിതെന്ന് സംശയിക്കുന്നു.

ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് കോലാർ ജില്ലാ പോലീസ് സൂപ്രണ്ട് എം.നാരായണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us