‘പ്രൈവറ്റ് ‘ചാറ്റിംഗിലൂടെ സമ്പാദിക്കുന്നത് പതിനായിരങ്ങള്‍, ഓണ്‍ലൈന്‍ ‘അഡല്‍റ്റ്’ ചാറ്റിംഗ് ബിസിനസ് ബെംഗലൂരുവില്‍ കൊഴുക്കുന്നു .

ബെംഗലൂരു :ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാന നഗരങ്ങളിലോന്നും  , സോഫ്റ്റ്‌വെയര്‍ വ്യവസായ രംഗത്തെ വന്‍കിട കമ്പനികളുടെ ആസ്ഥാനവുമായ നമ്മ ബെംഗലൂരുവില്‍, ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഓണ്‍ ലൈന്‍ അശ്ളീല ചാറ്റ് റൂമുകളുടെ ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്‌ ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് ..ആശയവിനിമയം വിരല്‍ തുമ്പിലേക്ക് ചുരുങ്ങിയ ഈ കാലത്ത് ലൈംഗീക വ്യാപാരങ്ങള്‍ ഓണ്‍ ലൈന്‍ രംഗങ്ങളിലൂടെ ദിനം പ്രതി ഉദ്യാന നഗരിയില്‍ കുതിച്ചുയരുന്നു … ആഗോളതലത്തിലെ പഠനങ്ങള്‍ അനുസരിച്ച് ലോകത്തെ വെബ്‌ ഉഭാഭോക്താക്കളില്‍ അഞ്ചു ശതമാനം അതായത് ഏകദേശം 160 മില്ല്യന്‍ ആളുകള്‍ ഇത്തരത്തില്‍ വെബ് ക്യാം സന്ദര്‍ശിക്കുന്നത്  ..ഇത് മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കണക്കുകള്‍ ആണ് ..വിദേശ രാജ്യങ്ങളില്‍ ഇത്തരം സൈറ്റുകളുടെ സന്ദര്‍ശനവും ,വരുമാനവുമൊക്കെ ഒരുവിധം തിട്ടപ്പെടുത്താന്‍ കഴിയും ..എന്നാല്‍ കാലം മറുന്നതനുസരിച്ചു വിവിധ രീതിയിലാണ് രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഇതിനു രൂപവും ഭാവവും മാറുന്നത് …..
 
ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളായ സ്കൈപ് , ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ നഗ്നത പ്രദര്ഷിപ്പിച്ചു പണം സമ്പാദിക്കുന്ന രീതികളാണ് വന്‍ തോതില്‍ വര്‍ദ്ധിച്ചു വരുന്നത് ..ഇതിന്റെ പ്രചാരണത്തിനായി പല ലോക്കല്‍ സൈറ്റുകളും അനവധിയാണ് ….ഇത്തരത്തില്‍ യുവതികള്‍,യുവാക്കള്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ തുടങി ധാരാളംആളുകള്‍ രംഗത്ത് സജീവമാണ് …ഇതിന്റെ മറ്റൊരു പ്രയോജനം സ്വന്തം ഐഡിന്റ്റ്റിറ്റി വെളിപ്പെടുത്തേണ്ട എന്നത് കൂടിയാണ് …ഇടപാടുകള്‍ പറഞ്ഞുറപ്പിച്ചത്തിനു ശേഷം പണം മുന്‍കൂറായി ഇ- വാല്ലെറ്റ് ,പേറ്റി എം വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് …മണിക്കൂറുകള്‍ക്ക് ആയിരങ്ങളാണ് ചാര്‍ജ്ജ് ..പണം ലഭിച്ചു കഴിഞ്ഞാല്‍ മൈക്രോഫോണ്‍ ,വെബ് ക്യാം എന്നിവ ഉപയോഗിച്ച് ചാറ്റിംഗ് നടത്തുന്നു ….സ്ത്രീ പുരുഷ ഭേദമന്യേ സമൂഹത്തില്‍ മാന്യമായ ഉള്ളവര്‍ വരെ ഇതിനു ഇടപാടുകാര്‍ ആണെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍
 
 
ഇനി ഇതിന്റെ മറ്റൊരു വശം പരിശോധിക്കാം …!
 
പോലീസിന്റെ അഭിപ്രായമനുസരിച്ച് ഓണ്‍ ലൈന്‍ ലൈംഗീക സംബന്ധമായ ഇടപാടുകള്‍ നടത്തുന്നത് സൈബര്‍ ക്രൈം പരിധിയില്‍ വരുന്ന കുറ്റമാണ് ..!, ഇത്തരത്തില്‍ ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതുമായ കേസുകള്‍ നാലായിരത്തോളം വരും ..എന്നാല്‍ നിയമപാലകരെ കുഴയ്ക്കുന്ന പ്രശ്നം ഇത്തരം സ്വകാര്യ ഇടപാടുകള്‍ നടത്തുന്നതിന് യാതൊരു വിധത്തിലുള്ള പേര് വിവരങ്ങളും നല്‍കേണ്ട ആവശ്യമില്ല എന്നതാണ് ..കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരുന്നു തന്നെ വേഗത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കാന്‍ കഴിയുന്ന സ്രോതസ്സുകള്‍ ആണ് ഉള്ളത് ..പോലീസിന്റെ അഭിപ്രായത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ KYC (KNOW YOUR CUSTOMER ) പോലുള്ള മാര്‍ഗ്ഗങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാണ് ..
 
പോണ്‍ ഫിലിം അടിമത്തം പോലെതന്നെ ഒരു വ്യക്തിയുടെ മാനസിക നിലയില്‍ ഇത് വന്‍ തോതില്‍ സ്വാധീനം ചെലുത്തുമെന്നു തന്നെയാണ് മനശ്ശാസ്ത്ര വിദഗ്ദര്‍ ഇതിനെ വിലയിരുത്തുന്നത് ..അശ്ലീല ചിത്രങ്ങള്‍ ശീലമാക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റം പോലെ തന്നെ പോലെ തന്നെ ‘വെബ് ക്യാം അഡിക്ഷന്‍ ക്രെമേണ ഒരാളെ കീഴ്പ്പെടുത്തുന്നു ..തുടര്‍ന്ന്‍ ദാമ്പത്യ ജീവിതത്തില്‍ വരെ നിരവധി പ്രത്യാഘാതങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് ..
”കമ്പ്യൂട്ടറില്‍ നിന്ന് ഫോണുകളിലെക്കും ടാബ് ലറ്റ്കളിലേക്കും ഈ തരംഗം ഇന്ന് വ്യാപിച്ചിരിക്കുന്നു …ബെംഗലൂരുവില്‍ ഇത്തരത്തില്‍ ഒരുപാടു കേസുകള്‍ ഉയര്‍ന്നു വരുന്നുണ്ട് … ഇത്തരം ആസക്തികള്‍ മൂലം ഒരു വ്യക്തി സ്വകാര്യതയെ വല്ലാതെ പ്രണയിച്ചു തുടങ്ങും ക്രെമേണ കൂട്ടുകെട്ടുകളില്‍ നിന്നും ഒഴിയും തുടര്‍ന്ന്‍ ഒറ്റപെടല്‍ മനോരോഗ പ്രശ്നങ്ങളിലേക്ക് നയിക്കാന്‍ കാരണമാകും ….”

ബെംഗലൂരു നിംഹാന്‍സ് ആശുപത്രിയിലെ മനോരോഗ വിഭാഗം വിദഗ്ദന്‍ ഡോ .മനോജ് കുമാര്‍ അഭിപ്രായപ്പെടുന്നു …
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us