ന്യൂഡൽഹി: ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നീ നാല് വിഭാഗങ്ങൾക്കാണ് ബജറ്റിൽ മുൻഗണന.
രാജ്യത്ത് ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കാൻ സർക്കാറിന് സാധിച്ചു.
കര്‍ഷകരുടെ ക്ഷേമത്തിനായി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.
ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ബഹുവിധ ദാരിദ്രത്തിൽ നിന്ന് മോചനം നേടിയെന്നും മന്ത്രി പറഞ്ഞു.
സ്കിൽ ഇന്ത്യ മിഷൻ 1.4 കോടി യുവാക്കൾക്കാണ് പരിശീലനം നൽകിയത്.
3000 പുതിയ ഐ.ടി.ഐകൾ സ്ഥാപിച്ചു.
ഏഴ് ഐ.ഐ.ടികൾ, 16 ഐ.ഐ.ഐ.ടികൾ, ഏഴ് ഐ.ഐ.എമ്മുകൾ, 15 എ.ഐ.ഐ.എമ്മുകൾ, 390 സർവകലാശാലകൾ എന്നിവ സ്ഥാപിച്ചു.
പി.എം മുദ്ര യോജനയിലൂടെ 22.5 ലക്ഷം കോടിയാണ് സംരംഭകർക്കും യുവാക്കൾക്കും വായ്പയായി നൽകിയത്.
മേൽക്കൂര സോളാർ ഊർജപദ്ധതിയിലൂടെ ഒരു കോടി വീടുകളിൽ മാസം തോറും 300 യൂനിറ്റ് വൈദ്യുതി ലഭിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.