സഹോദരിയെ രക്ഷിക്കാൻ യുവാവ് കിണറ്റിൽ ചാടി; ഇരുവരും മുങ്ങി മരിച്ചു

ബെംഗളൂരു: സഹോദരിയെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ സഹോദരൻ സഹോദരിയോടൊപ്പം മുങ്ങി മരിച്ചു.

സന്ദീപ് 23 സഹോദരി നന്ദിനി 19 എന്നിവരാണ് മരിച്ചത്. 12-ാം ക്ലാസിന് ശേഷം കോളേജ് വിദ്യാഭ്യാസം നിർത്തിയതിന് സന്ദീപ് ശകാരിച്ചതിനെ തുടർന്ന് നന്ദിനി കിണറ്റിൽ ചാടിയതെന്നാണ് റിപ്പോർട്ട്.

കലബുറഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലെ പടപ്പള്ളി വില്ലേജിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്, തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.

  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ

സഹോദരൻ ശകാരിച്ചതിനെ തുടർന്ന് നന്ദിനി വീട്ടിൽ നിന്ന് ഇറങ്ങിയോടിയെന്ന് പോലീസ് പറഞ്ഞു.

സഹോദരിയെ പിന്തുടർന്ന് സന്ദീപ് കിണറ്റിലേക്ക് ചാടുകയായിരുന്നു .

എന്നാൽ സഹോദരിയെ രക്ഷിക്കാൻ ഇയാളും കിണറ്റിൽ ചാടിയെങ്കിലും നീന്തൽ അറിയാത്തതിനാൽ ഇരുവരും മരിച്ചു.

രക്ഷിതാക്കൾ രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാവിലെയാണ് നന്ദിനി അണിഞ്ഞ പൂക്കൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്.

തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് നാലോടെയാണ് നാദിനിയുടെ മൃതദേഹം കണ്ടെടുത്തത്. ഫയർഫോഴ്‌സ് എത്തിയാണ് വൈകിട്ട് ഏഴ് മണിയോടെ സന്ദീപിൻ്റെ മൃതദേഹം പുറത്തെടുത്തത്.

  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു. ചിഞ്ചോളി പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts

Click Here to Follow Us