ബെംഗളൂരു: നഗരത്തിലെ കരേകല്ലുവിലുള്ള വസതിയിൽ വെച്ച് ഒരാൾ തൻ്റെ ലൈസൻസുള്ള സിംഗിൾ ബാരൽ തോക്ക് ഉപയോഗിച്ച് മകനെ വെടിവച്ചു.
വെടിയേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുടക് സ്വദേശികളായ കുടുംബം കാരേക്കല്ലിലെ വാടക വീട്ടിലായിരുന്നു താമസം.
നേരത്തെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന സുരേഷ് കെ.ജി. ആണ് പിടിയിലായ പ്രതി.
നർത്തൻ ബൊപ്പണ്ണ (32) ആണ് മരിച്ചത്. ഇവർ തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് പ്രതി മകനെ വെടിവെച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിൽ പറയുന്നത്.
മദ്യം വാങ്ങാൻ പണം നൽകാൻ മകൻ നർത്തൻ ബൊപ്പണ്ണ വിസമ്മതിച്ചതിൽ രോഷാകുലനായ സുരേഷ് ബൊപ്പണ്ണ മകനെ കിടപ്പുമുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
പൂട്ടിയ വാതിലിനു അപ്പുറത്ത് നിന്നുകൊണ്ട് മകൻ അച്ഛനോട് പുറത്തിറങ്ങാൻ അപേക്ഷിച്ചു. എന്നാൽ ഈ നേരം വെടിവെക്കുകയായിരുന്നു
വെടിയേറ്റ് പരിക്കേറ്റ ഇര സഹോദരിയെ ബന്ധപ്പെടുകയും സംഭവം വിവരിക്കുകയും ചെയ്തു.
തുടർന്ന് ബന്ധുക്കൾ വസതിയിലെത്തി ബസവേശ്വരനഗറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
എന്നാൽ പരിക്കേറ്റ വൈകുന്നേരം 6 മണിയോടെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ പിതാവായ പ്രതി തറയിൽ നിന്ന് രക്തം വൃത്തിയാക്കുകയും സംഭവവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും അവരുടെ വീട്ടിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
കാമാക്ഷിപാളയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ഇയാൾക്കെതിരെ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു.. കൊല്ലപ്പെട്ടയാളുടെ മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി, അവിടെ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.