ബെംഗളൂരു:നഗരത്തിൽ സ്വന്തമായി അപാർട്മെന്റ് വാങ്ങുന്നതിന് റെക്കോർഡ് തുക മുടക്കി ഉത്തരേന്ത്യൻ വ്യവസായികൾ. യുബി സിറ്റിയിലെ രണ്ട് ആഡംബര അപാർട്മെന്റുകൾ ഓരോന്നും 35 കോടിരൂപയ്ക്കാണ് വിറ്റഴിഞ്ഞത്. നേരത്തെ വിവാദവ്യവസായി വിജയ്മല്യയുടെ ഉടമസ്ഥതയിലായിരുന്ന യുബി സിറ്റിയിലെ കിങ്ഫിഷർ ടവേഴ്സിലെ അപാർട്മെന്റുകളാണ് റെക്കോർഡ് തുകയ്ക്ക് വിറ്റഴിഞ്ഞത്.
അഞ്ചാം നിലയിലെ 8450 ചതുരശ്ര അടിയുള്ള ഫ്ലാറ്റിനാണ് സ്റ്റാർടപ് സിഇഒ കൂടിയായ അമിത് ചാവ്‌ല തുക നൽകിയത്. രണ്ടാമത്തെ ഫ്ലാറ്റ് വാങ്ങിയ ഫാർമസ്യൂട്ടിക്കൽ വിതരണക്കാരൻ പേര് വെളിപ്പെടുത്താൻ തയാറായില്ല. പ്രസ്റ്റീജ് ഗ്രൂപ്പും വിജയ് മല്യയും ചേർന്ന് നിർമിച്ച അപാർട്മെന്റിലെ മുകളിലെ രണ്ട് നിലകൾ ഇപ്പോഴും മല്യയുടെ ഉടമസ്ഥതയിൽ തന്നെയാണ്.