ദളിത് യുവതിയെ വിവാഹം കഴിച്ച യുവാവിന്റെ കുടുംബത്തിന് വിലക്ക്

ബെംഗളൂരു : ശിവമോഗയിൽ ദളിത് യുവതിയെ വിവാഹം കഴിച്ച യുവാവിന്റെ കുടുംബത്തിന് സ്വന്തം സമുദായത്തിലെ നേതാക്കൾ വിലക്കേർപ്പെടുത്തിയതായി പരാതി.

ഹൊരബൈലു ഗ്രാമത്തിലാണ് സംഭവം.

കുടുംബാംഗങ്ങളുമായി സംസാരിക്കരുതെന്ന് സമുദായാംഗങ്ങൾക്ക് നേതാക്കൾ നിർദേശം നൽകി.

ഹൊരബൈലു സ്വദേശി ദിനേശിന്റെ കുടുംബത്തിനാണ് വിലക്കേർപ്പെടുത്തിയത്.

ദളിത് വിഭാഗത്തിൽപെട്ട പ്രീതിയുമായി സെപ്റ്റംബർ 27-നായിരുന്നു ദിനേശിന്റെ വിവാഹം.

  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.

പക്ഷേ, പ്രകോപിതരായ നേതാക്കൾ സമുദായാംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് കുടുംബത്തെ ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇത് ലംഘിക്കുന്നവർക്ക് ആയിരം രൂപ പിഴയും ഏർപ്പെടുത്തി.

നിർദേശം അംഗീകരിക്കാത്തവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 500 രൂപ പാരിതോഷികവും പ്രഖ്യാപിച്ചതായി കുടുംബം ശിവമോഗ കുംസി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts