ഫീനിക്‌സ് മാളിനു സമീപം ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മാറ്റങ്ങൾ കൊണ്ടുവന്ന് ട്രാഫിക് പോലീസ്

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ കൊടിഗെഹള്ളിക്ക് സമീപം ഫീനിക്സ് മാൾ ഓഫ് ഏഷ്യയിലേക്കുള്ള ബല്ലാരി റോഡ് സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കൊടിഗെഹള്ളി ജംഗ്ഷനിൽ ട്രാഫിക് പോലീസ് ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നു.

തിങ്കളാഴ്ച രാവിലെ 11 മണി മുതൽ കൊടിഗെഹള്ളി സിഗ്നലിൽ ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും സൈൻ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.

മാളിലേക്കും മാളിനു ചുറ്റുമുള്ള പാർപ്പിട പ്രദേശങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ സർവീസ് റോഡിൽ തുടരാനും എയർപോർട്ട്, ദൊഡ്ഡബല്ലാപൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ പ്രധാന റോഡിലൂടെ പോകാനും നിർദ്ദേശിച്ചു.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

വാരാന്ത്യത്തിൽ മാളിലേക്ക് പോകുന്ന റോഡിലെ ഗതാഗതക്കുരുക്ക് കണ്ടതിന് ശേഷം തിങ്കളാഴ്ച രാവിലെ പദ്ധതി നടപ്പിലാക്കുകയായിരുന്നു ട്രാഫിക് പോലീസ്.

പുതുവത്സര രാവ് വരെയെങ്കിലും ഈ സംവിധാനം നിലനിൽക്കുമെന്ന് പ്രദേശത്തിന്റെ ചുമതലയുള്ള മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വാരാന്ത്യത്തിൽ റോഡിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിന് പുറമെ, മാൾ പരിസരത്ത് പാർക്കിംഗ് സ്ഥലത്തിന്റെ അഭാവം, ഓട്ടോറിക്ഷകൾ, ടാക്സികൾ, വ്യക്തിഗത വാഹനങ്ങൾ എന്നിവയുടെ റോഡരികിൽ പാർക്കിംഗ്, വാഹനങ്ങൾ ക്രോസ്‌ക്രോസ് ചെയ്യൽ എന്നിവ ഗതാഗത കുരിക്കിനുള്ള കാരണങ്ങളായി ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടി.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

കൂടാതെ വാഹനങ്ങൾ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലെത്തുകയും തിരിച്ചും പോകുക, ശനി, ഞായർ ദിവസങ്ങളിൽ മണിക്കൂറുകളോളം സർവീസ് റോഡിൽ ഗതാഗതം സ്തംഭിച്ചതിന്റെ കാരണങ്ങളിൽ ചിലതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts