രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ

കൊച്ചി: എപ്പോഴും നിറയെ പോസിറ്റിവിറ്റിയുമായി തന്റെ ആരാധകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തിയാണ് രഞ്ജിനി ഹരിദാസ്.

ജിമ്മും സ്വിമ്മിങ്ങും ഒക്കെ വശമുള്ള രഞ്ജിനി തന്നെയാണ് താൻ ആശുപത്രിയിൽ ആണെന്ന വിവരം പറഞ്ഞത്. കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ലക്ഷണങ്ങൾ സഹിതമാണ് രഞ്ജിനിയുടെ പോസ്റ്റ് .

ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അപ്പപ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ എന്താകും സ്ഥിതി എന്ന് കൂടി പറഞ്ഞുകൊണ്ടാണ് രഞ്ജിനി ഹരിദാസ് തന്റെ അവസ്ഥ സോഷ്യൽ മീഡിയയിൽ എത്തിച്ചത്.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

കഴിഞ്ഞ ദിവസം പോലും കൂട്ടുകാരി അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാർട്ടി നടത്തുന്ന ചിത്രങ്ങൾ രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു.

എന്നാൽപ്പിന്നെ ഇതിനിടെ എന്ത് സംഭവിച്ചു എന്നാണ് കേൾക്കുന്നവരെല്ലാം ചോദിച്ചത്.

ക്രിസ്മസ് സംഭവബഹുലമായിരുന്നു, പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്രനല്ല കാര്യമല്ല എന്ന് രഞ്ജിനി ഓർമപ്പെടുത്തുക കൂടിയുണ്ട്.

ഒരു ചെറിയ ചെസ്റ്റ് ഇൻഫെക്ഷനാണ് ഈ നിലയിൽ എത്തിച്ചത്. ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്ന് രഞ്ജിനി പ്രത്യാശിക്കുന്നു.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

പേടിക്കാനൊന്നും ഇല്ലെങ്കിലും, വഷളാകാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാണ് പ്രധാനം എന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts