കിച്ചാ സുദീപ് കോണ്‍ഗ്രസിലേക്ക്‌ ? സിദ്ധാരമയ്യയുമായി ചര്‍ച്ച നടത്തി.

ബെംഗളൂരു: കന്നഡ സൂപ്പർ താരം കിച്ചാ സുദീപ് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. എംഎൽസി സ്ഥാനം വാഗ്ദാനം ചെയ്ത് കഴിഞ്ഞ ദിവസം ജനതാദൾ– എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി സുദീപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണിത്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ് രഹസ്യ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.

പിന്നാക്ക വിഭാഗക്കാരായ നായക് വാൽമീകി സമുദായത്തിൽ നിന്നുള്ള സുദീപിന് കോൺഗ്രസ് ടിക്കറ്റ് നൽകിയേക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായിരിക്കുകയാണ്.”സ്പര്‍ശ” എന്നാ സിനിമയിലൂടെ കന്നടസിനിമയിലേക്ക് കടന്നുവന്ന സുദീപ് ,സൂപ്പര്‍ ഹിറ്റ്‌ സിനിമയായ “കിച്ച”യില്‍ അഭിനയിച്ചതോടെ കിച്ചാ സുദീപ് എന്ന് അറിയപ്പെടുകയായിരുന്നു.

  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജമൌലിയുടെ “ഈഗ” എന്ന സിനിമയില്‍ നെഗറ്റീവ് മുഴുനീള കഥാപാത്രത്തിലൂടെ പ്രശസ്തനായ സുദീപ് ,അതെ സംവിധായകന്റെ ബ്രഹ്മാണ്ട ചിത്രമായ “ബാഹുബലി -1″ല്‍ ഒരു അതിഥി താരമായും സുദീപ് അഭിനയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത നാലു ദിവസം മഴ കടുക്കുന്നു; 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us