പാവഗഡ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; 20 വയസുകാരിയുൾപ്പെടെ 3 സ്ത്രീകൾ മരിച്ചു

ബെംഗളൂരു : തുമകൂരു ജില്ലയിലെ പാവഗഡിൽ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയക്ക്‌ വിധേയരായ മൂന്നു സ്ത്രീകൾ മരിച്ചു.

രണ്ടുസ്ത്രീകൾ പ്രസവ ശസ്ത്രക്രിയയ്ക്കു (സിസേറിയൻ) ശേഷവും ഒരാൾ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കുശേഷവുമാണ് മരിച്ചത്.

രജവന്തി സ്വദേശി അഞ്ജലി (20), വിർലഗൊണ്ടി സ്വദേശി അനിത (30), ബൈദനൂർ സ്വദേശി നരസമ്മ (40) എന്നിവരാണ് മരിച്ചത്.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ഈ മാസം 22-നാണ് മൂന്നുപേരും ശസ്ത്രക്രിയയ്ക്ക് വിധേയരായത്. അനിത 22-ന് രാത്രിയും മറ്റുള്ളവർ കഴിഞ്ഞ ദിവസവുമാണ് മരിച്ചത്.

മൂന്നു പേരെയും ആരോഗ്യനില മോശമായതിനെത്തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾ പാവഗഡ് സർക്കാർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധം നടത്തി.

മരിച്ചവരുടെ രക്ത സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും ഫലം വന്നശേഷമേ മരണത്തിന്റെ യഥാർഥ കാരണം അറിയാനാകൂവെന്നും ഡി.എച്ച്.ഒ. ഡോ. ഡി.എൻ. മഞ്ജുനാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
[masterslider id="10"]

Related posts