വ്യത്യസ്ത ഗെറ്റപ്പുകളില്‍ ദിലീപ് പൂര്‍ത്തിയാക്കിയ ചിത്രം ‘കമ്മാര സംഭവം’ വിഷുദിനത്തില്‍ പ്രദര്‍ശനത്തിനെത്തും.

നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് ശേഷം ദിലീപ് പൂര്‍ത്തിയാക്കിയ ചിത്രം ‘കമ്മാര സംഭവം’ വിഷുദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. കേസ് മൂലമുണ്ടായ തിരിച്ചടികള്‍ക്ക് ശേഷം ശക്തമായ തിരിച്ച് വരവ് ലക്ഷ്യം വച്ചാണ് കമ്മാര സംഭവത്തിന്‍റെ റിലീസ്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥ് അടക്കം വമ്പന്‍ താരനിര അണിനിരക്കുന്നു. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ഗോപി സുന്ദറിന്‍റെതാണ് സംഗീതം. ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മാണം.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളില്‍ ദിലീപ് എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കമ്മാര സംഭവത്തിനുണ്ട്. കട്ടത്താടി വച്ചുള്ള ദിലീപിന്‍റെ മെയ്ക്കോവര്‍ പോസ്റ്റര്‍ റിലീസ് വേളയില്‍ തന്നെ ചര്‍ച്ചയായിരുന്നു. തന്നെ കേസില്‍ കുടുക്കിയ മാധ്യമങ്ങളോടാണ് പുതിയ ലുക്കിന് നന്ദി പറയേണ്ടതെന്നായിരുന്നു ലുക്കിനെക്കുറിച്ച് ദിലീപിന്‍റെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
[masterslider id="10"]

Related posts

Click Here to Follow Us