ടെലിവിഷൻ താരം രാഹുല്‍ രവിയെ കാണാനില്ലെന്ന് പരാതി നൽകി ഭാര്യ.
ഭാര്യ ലക്ഷ്മി നല്‍കിയ പരാതിയെ തുടര്‍ന്ന് രാഹുല്‍ രവിയ്‌ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തു വിട്ടു
ലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് ചെന്നൈ പോലീസാണ് രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
എഫ്‌ഐആറിലെ കൂടുതല്‍ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 2023 ഏപ്രില്‍ 26ന് അര്‍ദ്ധ രാത്രിയാണ് ലക്ഷ്മി രാഹുലിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടുന്നത്.
തനിക്ക് ലഭിച്ചൊരു വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മി പോലീസിനേയും അസോസിയേഷന്‍ അംഗങ്ങളേയും കൂട്ടി രാഹുലിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തുകയായിരുന്നു.
രാഹുലിനൊപ്പം ഈ സമയം മറ്റൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നുവെന്ന് കണ്ടെത്തി.
സ്ഥിരമായി ലക്ഷ്മിയെ രാഹുല്‍ മര്‍ദ്ദിക്കാറുണ്ട് എന്നും റിപ്പോര്‍ട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് നവംബര്‍ 3ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.
പിന്നാലെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. അതേസമയം ലക്ഷ്മിയ്ക്ക് മാനസിക പ്രശ്‌നമാണെന്നാണ് രാഹുലിന്റെ വാദം.
പക്ഷെ ഈ വാദം ഒരു കോടതിയ്ക്കും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.
രാഹുലിന്റെ വാദം അപലപനീയമാണെന്നും കോടതി പറഞ്ഞിരുന്നു. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാഹുല്‍ രവി. പൊന്നമ്പിളി എന്ന പരമ്പരയിലെ ഹരിയായിട്ടാണ് രാഹുല്‍ രവിയെ മലയാളികള്‍ അടുത്തറിയുന്നത്.
കന്നഡയിലും തമിഴിലുമായി സംപ്രേക്ഷണം ചെയ്ത നന്ദിനി എന്ന പരമ്പരയിലൂടെയാണ് രാഹുല്‍ രവി താരമാകുന്നത്. തമിഴ് സീരിയല്‍ ലോകത്തും രാഹുല്‍ രവി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മോഡലും പ്രൊഫെഷണലുമായ ലക്ഷ്മി എസ് നായരെയാണ് താരം ജീവിതസഖിയാക്കിയത്.
2020 ലായിരുന്നു രാഹുലും ലക്ഷ്മിയും വിവാഹിതരായത്.പെരുമ്പാവൂരില്‍ വച്ചായിരുന്നു വിവാഹം.
രാഹുലിന്റേയും ലക്ഷ്മിയുടേയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പിരിഞ്ഞതോടെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഒരുമിച്ചുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് രാഹുലും ലക്ഷ്മിയും.
വിവാഹത്തിന്റെ ചിത്രം പോലുമില്ല. ഇതോടെയായിരുന്നു ഇരുവരും പിരിഞ്ഞുവോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉയരുന്നത്.
അഭിനയത്തിന് പുറമെ അവതാരകന്‍ എന്ന നിലയിലും രാഹുല്‍ കയ്യടി നേടിയിട്ടുണ്ട്.
മോഡലിംഗിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. സീരിയലിന് പുറമെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ തുടങ്ങിയ സിനിമകളിലാണ് രാഹുല്‍ അഭിനയിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.