ചെന്നൈ: തങ്ങളുടെ ഫാമിൽ നിന്ന് പന്നികളെ മോഷ്ടിച്ചെന്ന സംശയിത്തിൽ മണാലിയിൽ കൗമാരക്കാരനെ ചിലർ അടിച്ചുകൊന്നു . വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം
സ്‌കൂൾ പഠനം ഉപേക്ഷിച്ച് ഉപജീവനത്തിനായി തുച്ഛമായ ജോലികൾ ചെയ്തിരുന്ന സഞ്ജയ് (17)യെ വെള്ളിയാഴ്ച രാവിലെ മണാലിക്കടുത്ത് എട്ടിയപ്പൻ സ്ട്രീറ്റിൽ പന്നി ഫാം ഉടമകളായ ധർമ്മ (27), ബാബു (24) എന്നിവർ ചിന്ന മാത്തൂരിലെ ജയലക്ഷ്മി ശാലയിലെ വീട്ടിൽ നിന്ന് പിടിച്ചോണ്ടുപോയി.
സഞ്ജയ്‌യുടെ പിതാവ് ശങ്കറുമായുള്ള തർക്കത്തിന് ശേഷം സഹോദരങ്ങൾ സഞ്ജയിനെയും സുഹൃത്ത് ഡില്ലിയെയും ഒരു ഓട്ടോറിക്ഷയിൽ കയറ്റി വേഗത്തിൽ കൊണ്ടുപോകുകയായിരുന്നു.
സഞ്ജയ്‌യുടെ കുടുംബം പരാതി നൽകുകയും മണലി മിൽക്ക് കോളനി പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. രാത്രി 8 മണിയോടെ വീട്ടിലേക്ക് മടങ്ങിയ ഡില്ലി സഞ്ജയ് അവരുടെ ഫാമിൽ നിന്ന് പന്നികളെ മോഷ്ടിച്ചതായി സംശയിച്ചത് കൊണ്ടാണ് സഹോദരന്മാർ തങ്ങളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെങ്ങ് സഞ്ജയുടെ കുടുംബത്തോടും പോലീസിനോടും പറഞ്ഞു,
മുന്നറിയിപ്പിന് ശേഷമാണ് അവർ ഡില്ലിയെ വിട്ടയച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ധർമ്മയുടെ ഭാര്യാസഹോദരൻ അജിത്തിനെയും അവരുടെ മൂന്ന് സഹായികളെയും പോലീസ് പിടികൂടി.
പ്രായപൂർത്തിയാകാത്ത കുട്ടിയെ എട്ടിയപ്പൻ സ്ട്രീറ്റിലെ ധർമയുടെ വീട്ടിലേക്ക് കൊണ്ടുപോയി ആവർത്തിച്ച് മർദിച്ചതായി ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു. അബോധാവസ്ഥയിലായ സഞ്ജയ് പിന്നീട് മരിച്ചു. മൃതദേഹം ഹരികൃഷ്ണ പുരം തടാകത്തിന് സമീപമുള്ള കനാലിന് സമീപം ഉപേക്ഷിച്ചതായി സംഘം പോലീസിനോട് പറഞ്ഞു. കനാലിൽ നീരൊഴുക്ക് ശക്തമായതിനാൽ സഞ്ജയിന്റെ മൃതദേഹം പുറത്തെടുക്കാനായില്ല. ഇയാളുടെ മൃതദേഹത്തിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
കാണാതായ രണ്ട് സഹോദരങ്ങൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.