മാര്‍ച്ച് 31 നു ഗൂഗിള്‍ മുഖ ചിത്രമാക്കിയ ആ വനിതയുടെ കഥ കേട്ടിട്ടിട്ടുണ്ടോ ..? ഡോ .ആനന്ദി ഗോപാല്‍ ജോഷി ..ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍ ..!

‘ഫിലാഡൽഫിയയിലെ വൈദ്യ ശാസ്ത്ര സർവ്വകലാശായിൽ അന്ന് നടന്ന ആ ബിരുദ ദാന ചടങ്ങ് …. ഏവരുടെയും ശ്രദ്ധ ആ യുവതിയിലായിരുന്നു .അമേരിക്കൻ സംസ്കാരത്തിന്റെ യാതൊരു ലക്ഷണവും അവളുടെ കാണുന്നില്ല …തനി ഇന്ത്യൻ മോഡൽ പെൺകുട്ടി ….കോളേജ് പ്രൊഫസർ അഭിമാനപൂർവ്വം അവളുടെ പേര് ഉച്ചരിച്ചു ….ആനന്ദ് ഭായ് ജോഷി ‘…അതെ…! വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത….”

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തു അമേരിക്കയിലെ അറിയപ്പെടുന്ന ഫെമിനിസ്റ്റും തത്വ ചിന്തകയുമായിരുന്ന കരോളിൻ ഹീലി തന്റെ അത്മകഥയിൽ കുറിച്ചതാണത് …. അന്നത്തെ കാലത്തു പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന അതും പരമ്പരാഗത ആചാര അനുഷ്ഠാനങ്ങൾ മുറപോലെ പാലിക്കുന്ന ഭാരതത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടി ..കടൽകടന്ന് ഡോക്‌ടറാവാൻ അമേരിക്കയിൽ എത്തുക …..! ചരിത്രത്തിൽ അവിശ്വസനീയത നിറയുന്നുവോ ..??

വര്‍ഷം  1874 , മഹാരാഷ്ട്രയിലെ താനെയിൽ കല്യാൺ എന്ന സ്ഥലത്തു .ഒരു ബ്രാഹ്മണ കുടുബത്തിൽ തിരക്കിട്ട വിവാഹാലോചനകൾ നടക്കുകയാണ് ….അന്നത്തെ വ്യവസ്ഥിതിയിൽ പെൺകുട്ടിക്ക് പതിനാലു പിന്നിട്ടാൽ ‘പുര നിറഞ്ഞു;.. സമുദായത്തിനും കുടുംബത്തിനും പിന്നെ ദുഷ്‌പേര് തന്നെയാണ്…. കീഴ്വഴക്കങ്ങൾക്ക് തന്റെ നിറമുള്ള ഓർമ്മകളെ ബലി നൽകിയ ഒരു ഒൻപത് വയസുകാരി യമുന അങ്ങനെ മംഗല്യവതിയാവാൻ ഒരുങ്ങി ..ഇരുപത്തഞ്ച് കാരൻ ഗോപാൽ റാവു ജോഷീ എന്ന പോസ്റ്റൽ ക്ലർക്കായിരുന്നു വരൻ …..ഒരു ‘ വിഭാര്യൻ ‘ ആയിരുന്ന അദ്ദേഹത്തിന് സ്ത്രീധനം ആവശ്യമില്ലെന്നു അറിയിച്ചിരുന്നതിനാലാവാം അവളുടെ വീട്ടുകാര് ആ ബന്ധത്തിന് കൂടുതൽ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു …. സന്തോഷകരമായിരുന്നു ആ കുടുംബജീവിതം ….നന്നേ ഇളപ്പമുള്ള യമുനയെ അയാൾ ആനന്ദി എന്ന് വിളിച്ചു …കരുതലും സ്നേഹവും ആവോളം പകർന്നു …..ഗൃഹഭരണം മാത്രമൂന്നിയുള്ള പെൺകുട്ടികളുടെ ജീവിതങ്ങൾ എന്നും എതിരായി ചിന്തിക്കുന്ന ഗോപാൽ റാവു ..അവരുടെ വിദ്യാഭാസത്തിനു വേണ്ടി വാദിച്ചിരുന്ന വ്യക്തിയായിരുന്നു ….അസുഖം മൂലം മരണമടഞ്ഞ തന്റെ ആദ്യഭാര്യയെ അദ്ദേഹം എഴുത്തും വായനയുമെല്ലാം പഠിപ്പിച്ചിരുന്നു ….ആനന്ദിയും വിദ്യാഭ്യാസമുള്ളവളായി തീരണമെന്നു അതിയായി ആഗ്രഹിച്ച അയാൾ ..ഒഴിവു സമയം ലഭിക്കുമ്പോൾ അവളെ പഠിപ്പിക്കാൻ ശ്രെദ്ധ ചെലുത്തി …തുടർന്ന് മറാത്തി എഴുതാനും വായിക്കുവാനും അവൾ പഠിച്ചു …ആഗോളഭാഷയായ ഇംഗ്ലീഷിൻറെ പരിജ്ഞാനം അവളിലേക്ക് എത്താൻ മികച്ച അധ്യാപകരുടെ ശിക്ഷണത്തിനു ആ കാലത് കൽക്കട്ട പോലൊരു നഗരം അനുയോജ്യമെന്ന് കണ്ടെത്തി ..(സ്വന്തം കുടുംബത്തിൽ നിന്നുപോലും അന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തെ എതിർത്തു പോന്നിരുന്നു ..ഒരു പക്ഷെ അതിൽ നിന്നുമൊക്കെയൊരു മോചനംകൂടി ആയിരുന്നിരിക്കാം ആ പറിച്ചു നടൽ )..


ആനന്ദിയുടെ പതിനാലാം വയസ്സിലായിരുന്നു ആ ജീവിതം മാറ്റി മറിച്ച ഒരു സംഭവം ..അവളുടെ ആദ്യ പ്രസവത്തിലെ കുട്ടി മതിയായ ചികിത്സ ലഭിക്കാതെ പത്താം ദിവസം മരണപ്പെട്ടു …..മെയിൽ ഡോക്ർമാരുടെ അനുമാനത്തിലെ പിഴവ് തന്നെയായിരുന്നു ആ മരണകാരണം ……വിഷമം ഉള്ളിലൊതുക്കിയ നാളുകളിലാണ് അവൾ ഭർത്താവിനോട് ഒരു കാര്യം ആവശ്യപ്പെട്ടത് …ശാരീരികവും മാനസികവുമായ ഘടനാപരമായ പല കാര്യങ്ങളിലും പുരുഷന്മാരെക്കാൾ ഒരു സ്ത്രീക്ക് പരസപരം മനസിലാക്കാൻ എളുപ്പം കഴിയും ….ഗർഭ പരിചരണത്തിലെന്നപോലെ വൈദ്യ പരിശീലനം മറ്റും പുരുഷ ഡോക്‌ടർമാരെ പോലെ എന്തുകൊണ്ട് ഒരു സ്ത്രീക്ക് ലഭിച്ചുകൂടാ ..?

എന്തിനെയും ശുഭാപ്തി വിശ്വാസത്താൽ സമീപിക്കുന്ന ഗോപാൽ റാവുവിന് അതിനു നൂറുവട്ടം സമ്മതമായിരുന്നു …..ഇന്ത്യയിലെ ആദ്യത്തെ ലേഡി ഡോക്‌ടർ എന്ന ആശയം അവിടെ പിറവി കൊണ്ടു …

പഠിക്കാൻ സമർത്ഥയായ തന്റെ ഭാര്യയിൽ അദ്ദേഹത്തിന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു ..എന്നാൽ അതിനു വേണ്ടി വരുന്ന ഭാരിച്ച ചിലവിനെ കുറിച്ച് അദ്ദേഹത്തിന് ചിന്തയായി …. ഈ ബിരുദം നേടിയെടുക്കാൻ എന്തുകൊണ്ടും വിദേശത്ത് തന്നെയാണ് അനുയോജ്യമായ യൂണിവേഴ്സിറ്റികൾ ഉള്ളതെന്ന് മനസ്സിലാക്കിയ അയാൾ അതിനുള്ള പത്ര പരസ്യങ്ങൾ ശേഖരിച്ചതും കത്തുകളച്ചും തനറെ പത്നിക്ക് വേണ്ടി ശ്രേമം തുടങ്ങി …

ക്രിസ്ത്യൻ മിഷനറിമാർ അമേരിയ്ക്കയിൽ നടത്തി വന്നിരുന്ന ഒരു ചാരിറ്റി മുഖേനെ അദ്ദ്ദേഹത്തിനു മറുപടി ലഭിച്ചു …ചിലവുകൾ വഹിക്കാം പക്ഷെ ഒരേയൊരു കണ്ടീഷൻ..ഇരുവരും മതം മാറണം ….ഓർത്തഡോക്സ് ചിന്താഗതിയിൽ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ആ ചോദ്യത്തിന് മുൻപിൽ ‘തയാറല്ല ‘എന്ന് പറയാൻ ആ ദമ്പതികൾക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല …..ഹിന്ദു സമൂഹത്തിൽ നിന്നും ഉയർന്നു വരുന്ന ആദ്യത്തെ വനിത ഡോക്‌ടർ താനായിരിക്കണം എന്ന് ആ മനസ്സിൽ ഒരുപാടു ആഗ്രഹിച്ചിരിക്കണം ..എന്തോ അവരുടെ പ്രാർത്ഥന ദൈവം കേട്ടു …….ന്യൂ ജേഴ്സിയിലെ ‘തിയോടിക്ക കാർപെന്റർ ‘ എന്ന സമ്പന്ന സ്ത്രീ ആ വാർത്ത കേൾക്കുവാൻ ഇടയായി ..അവരുടെ ഭർത്താവു ഒരു ഡോക്‌ടറായിരുന്നു …..പഠിക്കാൻ അതീവ താത്പര്യമുള്ള ഒരു യുവതിക്ക് വേണ്ടി അവരുടെ ഭർത്താവു പഠനസഹായം ആവശ്യപ്പെടുന്ന അവരെ ആകർഷിച്ചു ….വൈകിയില്ല ഗോപാൽ റാവുവിന്റെ മറുപടി പ്രതീക്ഷിച്ചു അവർ സഹായം വാഗ്ദാനം ചെയ്തു കത്തുകളയച്ചു …

താമസവും അത്യാവശ്യം സാമ്പത്തികവും വാഗ്ദാനം ചെയ്ത ആ വിദേശ സ്ത്രീ..എത്രയും വേഗം അമേരിക്കയിലെത്താൻ നിർദ്ദേഹം നൽകി …വിമൻസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയയിൽ അഡിമിഷനും ഒരു വിധത്തിൽ താരപ്പെട്ടു ….വര്ഷം 1883, നിർഭാഗ്യമെന്നു പറയട്ടെ ആനന്ദി യുടെ ആരോഗ്യം ആ സമയത്ത് വളരെ മോശമായിരുന്നു ..ആസ്മയടക്കമുള്ള നിരവധി അസുഖങ്ങളാൽ അവർ വലഞ്ഞിരുന്ന നാളുകളിൽ പ്രതീക്ഷിക്കാതെ ലഭിച്ച ഈ സൗഭാഗ്യം ഒരു ഘട്ടത്തിൽ നഷ്ടമാവുമെന്നു വരെ തോന്നി ..എങ്കിലും ഗോപാൽ റാവു എന്ന മനുഷ്യൻ അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു …ഇന്ത്യയിൽ ഈ വാർത്ത പ്രചരിക്കാൻ അധികം താമസമുണ്ടായില്ല ..ചിലയാളുകൾ കഴിയുന്ന സഹായം നൽകാൻ മുന്നോട്ട് വന്നു … ഈ നേട്ടത്തിന് അന്നത്തെ വൈസ്രോയിയുടെ പക്കൽ നിന്ന് 200 രൂപ ഉപഹാരമായി ലഭിച്ചു …..സാമ്പത്തിക ഞെരുക്കം കാരണം ആനന്ദിയെ ഒറ്റയ്ക്ക് അയക്കാനാണ് അദ്ദേഹം തീരുമാനിച്ചത് ..പിന്നീട് എത്രയും വേഗം പണം സമ്പാദിച്ചു അവിടേയ്ക്ക് കയറാനായിരുന്നു പദ്ധതി ..

ഒടുവിൽ ഏപ്രിൽ മാസം രണ്ടു സഹായികൾക്കൊപ്പം ആനന്ദി ന്യൂയോർക്കിലേക്ക് കപ്പൽ കയറി …തുടർന്ന് ജൂൺമാസം അവിടെ എത്തിച്ചേർന്നു … മൂന്ന് വർഷമായിരുന്നു പഠനകാലം ..ശേഷം 1886 ൽ അവരത് വിജയകരമായി പൂർത്തീകരിച്ചു ….
ഫിലാഡൽഫിയയിലെ എം ഡി ബിരുദം …..!!! ”ഒബ്സ്റ്ററിക്സ് എമങ് ആര്യൻ ഹിന്ദൂസ് ”( പ്രസവ ചിക്ത്സാപരമായ ആര്യൻ സൂതികാ വിജ്ഞാനം ) എന്നതായിരുന്നു അവരുടെ തിസീസിന്റെ പ്രേമേയം ….ഇതിനിടയിൽ ഗോപാൽ റാവു അവിടെയെത്തിയിരുന്നു ….പോസ്റ്റൽ ഉദ്യോഗം രാജിവെച്ചു ബർമ്മയുടെ മുൻ തലസ്ഥാനമായ റങ്കൂണിൽ രണ്ടു വർഷത്തോളം ചുമട് വേലയടക്കം ചെയ്താണ് കാശ് തരപ്പെടുത്തിയത് ..
ആനന്ദി ഭായ് ഇക്കലമത്രയും താമസിച്ചു പഠിച്ച തിയോടിക്ക കാർപെന്റർ എന്ന സ്ത്രീയുടെ കുടുംബവുമായി വല്ലാത്തൊരു ഊഷ്മളബന്ധം സ്ഥാപിച്ചിരുന്നു …..വിവേകമതിയായ അവളുടെ പെരുമാറ്റം അവർക്ക് നന്നേ പിടിച്ചു ….സദാ മറാത്തി വസ്ത്രധാരണമടക്കം ധരിച്ച അവിടുത്തെ ഭക്ഷണ രീതികളിൽ പോലും ഒരു ബ്രാഹ്മണയുവതിയുടെ മിതത്വം പാലിച്ചിരുന്ന ആനന്ദിയോടു സ്നേഹവും അതിലേറെ ബഹുമാനവും അവർക്കുണ്ടായിരുന്നു …അമേരിക്കയിൽ പഠിച്ച ഇന്ത്യൻ യുവതിയുടെ ഖ്യാതി ഇതിനകം ബ്രിട്ടനിലടക്കം പ്രചരിച്ചിരുന്നു ….ക്യൂൻ വിക്ടോറിയയുടെ അഭിനന്ദനമടക്കം ഏറ്റുവാങ്ങിയ ആനന്ദിയും ഭർത്താവും ഇന്ത്യയിൽ മടങ്ങിയെത്തി…….

ആദ്യ ലേഡി ഡോക്‌ടർക്ക്‌ വൻ വരവേൽപ്പാണ് ബോംബെയിൽ അന്ന് ലഭിച്ചത് ….കോലാപ്പൂർ എന്ന നാട്ടു രാജ്യത്ത് ആൽബർട്ട് എഡ്വേർഡ് ആശുപത്രിയിൽ ഫിസിഷ്യൻ ഇൻചാർജായി ആനന്ദി താമസിയാതെ നിയമിതയായി …..പക്ഷെ അതിനു വെറും ഒരു വർഷമേ ആയുസുണ്ടായിരുന്നുള്ളൂ …..

മൂന്നുവർഷത്തെ വിദേശ വാസം ….അക്ഷരാർത്ഥത്തിൽ അവരുടെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു . ….കാലാവസ്ഥയും ഭക്ഷണരീതിയും പ്രതികൂലമായിട്ടാണ് ബാധിച്ചത് ….നാളുകൾ കഴിഞ്ഞില്ല …..ചുമ ഒരു തുടക്കമായിരുന്നു ….ക്ഷയം പടർന്നു പിടിച്ച നാളുകളിൽ .. .ക്രെമേണ രോഗികളിൽ നിന്നാവണം .. അത് ആനന്ദിയിലുമെത്തി ….ചിക്ത്സയ്‌ക്കും മറ്റും ഗോപാൽ റാവു നന്നേ ബുദ്ധിമുട്ടിയെങ്കിലും …തനറെ പത്നിക്ക് വേണ്ടി അയാൾ രാപ്പകലില്ലാതെ അധ്വാനിച്ചു. ….ചില സാമ്പത്തിക സഹായങ്ങളടക്കം ശ്രെമിച്ചിരുന്നെങ്കിൽ അവർക്ക് ലഭിക്കുമായിരുന്നു ..എങ്കിലും വീണ്ടും അഭിമാനത്തിനു ക്ഷതമേൽക്കുമെന്ന വിചാരത്തിൽ പലതും നിരസിച്ചു …..1887 ഫെബ്രുവരി 26നു ആനന്ദി ഭായ് ഈ ലോകത്തോട് എന്നന്നേക്കുമായി യാത്രപറഞ്ഞു ….നാളുകൾക്ക് ശേഷം ഈ വാർത്ത ഗോപാൽ റാവു അമേരിക്കയിലെ തിയോടിക്ക കാർപെന്ററുടെ കുടുംബത്തെ എഴുതി അറിയിച്ചു …..അവർ ഇന്ത്യയിലെത്താൻ അധികം വൈകിയില്ല ……ആചാരത്തിനു വിരുദ്ധമായെങ്കിലും ആനന്ദിയുടെ ഓർമ്മകൾക്ക് ഗോപാൽ റാവൂ എന്ന മനുഷ്യൻ, തന്റെ ഭാര്യയുടെ ചിതാഭസ്മം …ആ കുടുബത്തിനു നൽകി …..അവരത് ന്യൂയോർക്കിലെ പോവകീപ്സിയിലുള്ള തങ്ങളുടെ കുടുംബകല്ലറയിൽ തലമുറകൾ മാറി ഇന്നും സൂക്ഷിക്കുന്നു …..ആനന്ദിക്ക് വേണ്ടി പ്രത്യകം കെട്ടിയുയർത്തിയ കല്ലറയിൽ സ്നേഹത്തിന്റെ പ്രതിരൂപമായി ….

.സ്ത്രീ പ്രാധിനിത്യം കേട്ട് കേൾവി പോലുമില്ലാത്ത ഒരു കാലഘട്ടത്തിൽ നിന്നു ഉദിച്ചുയർന്ന വനിതാ രത്‌നം ഇന്നുവരെയുള്ള ആ സമൂഹത്തിനു അക്ഷരാർത്ഥത്തിൽ പ്രചോദനമാണോ എന്ന് ചോദിച്ചാൽ നമുക്ക് ഉത്തരമില്ല ..ചെറിയൊരു ശതമാനത്തിലൊതുങ്ങുന്നു ….അതെ …. പാടാത്ത വീരഗാഥകളിൽ ചില ഒറ്റപ്പെട്ട ഏടുകളായി .സമൂഹം ഇതിനെ ചേർത്ത് വെച്ചു …..!
ഇന്ത്യയിലെ ആദ്യത്തെ ലേഡി ഡോക്‌ടർ ….!! അത്രമാത്രം ..

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us