ബെംഗലൂരു : ദക്ഷിണ കര്‍ണ്ണാടകത്തിലെ നേത്രാവതി നദിക്കരയിലെ ‘ധര്‍മ്മസ്ഥല’ എന്ന തീര്‍ത്ഥാടന കേന്ദ്രം ഏറെ പ്രശസ്തിയാര്‍ജ്ജിച്ചതാണ് ..ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ശിവ ക്ഷേത്രമായ മഞ്ചുനാഥേശ്വേര ക്ഷേത്രം ധര്‍മ്മസ്ഥലയിലാണ് സ്ഥിതി ചെയ്യുന്നത് ..ഭക്തിയുടെ അന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപെടുന്ന സംഭവങ്ങള്‍ ആരിലും ദുരൂഹത ഉണര്‍ത്തുന്ന ഒന്നാണ് .. ധര്‍മ്മ സ്ഥലയിലെ ബെല്തങ്കടി പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപെടുന്ന അസ്വാഭാവിക മരണങ്ങള് 300 ലേറെയാണ് ..! അതിലേറ്റവും ഭീതിയുണര്‍ത്തുന്ന കാര്യം മരണപ്പെടുന്നവയിലെറെയും സ്ത്രീകളാണെന്ന വസ്തുതയാണ് ..!
അന്വേഷണങ്ങള്‍ നടക്കുന്നുവെന്നു പോലീസ് അവകാശപ്പെടുന്നുവെങ്കിലും ഫലമില്ലാതെ, കേസില്‍ പലതും ക്ലോസ് ചെയ്യപ്പെടുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട് ..കൊല്ലപെടുന്ന യുവതികളില്‍ ചിലത് ക്രൂര മാനഭംഗത്തിനിരയായ ശേഷമെന്നത് കേസുകളില്‍ പലതിലും കാണാം ..മറ്റു പലതും ആത്മഹത്യാ എന്ന നിഗമനത്തിലാണ് ..
ഇതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ഗവണ്മെന്റ് ഒരു കമ്മിറ്റിയെ കഴിഞ്ഞ വര്‍ഷം നിയോഗിക്കുകയുണ്ടായി ..!എന്നാല്‍ ഇവര്‍ക്ക് മുന്പില് സ്റ്റേഷന് പരിധി വിട്ടുള്ള കേസുകളായി ബോധിപ്പിച്ചു പോലീസും കൈകഴുകയായിരുന്നു …സമാനമായ സംഭവങ്ങള്‍ മുന്‍പ് ബെംഗലൂരുവിലെ നന്ദി ഹില്‍സ് പരിധിയില്‍ സംഭവിച്ചിരുന്നു …അജ്ഞാതമായ സ്ത്രീകളുടെ മൃതദേഹങ്ങള്‍ പരിസരമുള്ള ടിപ്പു ഡ്രോപ്പിലും മറ്റും കാണപ്പെട്ടിരുന്നു ..ആ സാഹചര്യത്തില്‍ തനിച്ചു സ്ത്രീകളെ ഹില്‍സ് പരിധിയിലേക്ക് വിലക്കികൊണ്ടുള്ള നടപടി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു ..ഇത് മൂലം ഇങ്ങനെയുള്ള കേസുകളില്‍ കുറവ് ഉണ്ടായി ..അത്തരത്തിലുള്ള നീക്കം ഇവിടെയും കൈക്കൊള്ളണമെന്നു സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു ..
തീര്ഥാടരടക്കം ഏറെ സഞ്ചാരികള്‍ ദിനംപ്രതി എത്തിപ്പെടുന്ന പ്രദേശമാണ് മാംഗ്ലൂര്‍ പരിധിയിലെ ധര്‍മ്മസ്ഥല ..! പോലീസിനെ കുഴയ്ക്കുന്നതും ഈ ജനബാഹുല്യം തന്നെയാണ് …