ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ് വർക്കായി റിപ്പബ്ലിക് ടിവി കന്നഡയിലേക്ക്;മുൻ സഹ സംരംഭകൻ്റെ ചാനലുമായി നേർക്കുനേർ!

ബെംഗളൂരു : 2017ൽ ആരംഭിച്ച അന്നു മുതൽ റേറ്റിങ്ങിൽ മുന്നിൽ തന്നെ നില നിൽക്കുന്ന അർണാബ് ഗോസ്വാമി പ്രധാന സംരഭകനായിട്ടുള്ള റിപ്പബ്ലിക് മീഡിയ നെറ്റ് വർക്ക് കന്നഡയിലേക്കും.

2012 ൽ റിപ്പബ്ലിക്ക് ബംഗ്ലാ (ബംഗാളി ഭാഷ) തുടങ്ങിയതിന് ശേഷം രണ്ടാമത്തെ പ്രാദേശിക ചാനൽ ആണ് കന്നഡയിലേത്.

2017ൽ ഇംഗ്ലീഷും പിന്നീട് ഹിന്ദിയിലും റിപ്പബ്ലിക്ക് വാർത്താ ചാനലുകൾ തുടങ്ങിയിരുന്നു.

2012 ൽ പത്രം തുടങ്ങുകയും പിന്നീട് 2017 വാർത്താ ചാനലുമായി മുന്നോട്ട് വന്ന വി.ആർ.എലിൻ്റെ ദിഗ് വിജയ എന്ന കന്നഡ വാർത്താ ചാനലിനെ ഏറ്റെടുത്തു കൊണ്ടാണ് റിപ്പബ്ലിക് ടി.വി.കന്നഡ വാർത്താ മേഖലയിലേക്ക് കടന്ന് വരുന്നത്.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗവുമായി തെറ്റിരിഞ്ഞ് അർണാബ് ഗോസ്വാമി ആരംഭിച്ചതാണ് റിപ്പബ്ലിക് ടിവി.

പുതിയ ചാനൽ ആരംഭിക്കുന്ന സമയത്ത് അർണാബ് ഗോസ്വാമിക്ക് പുറമെ കേന്ദ്ര മന്ത്രിയായ രാജീവ് ചന്ദ്രശേഖർ പ്രൊമോട്ടർ ആയ ജൂപ്പിറ്റർ കാപ്പിറ്റലിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്ക് ഇതിൽ പ്രധാന സംരംഭകർ ആയിരുന്നു.

2019 ജൂപ്പിറ്റർ കാപ്പിറ്റലിൻ്റെ ഷെയറുകൾ കൂടി അർണാബിൻ്റെ നേതൃത്വത്തിൽ ഉള്ള എ.ആർ.ജി.ഔട്ട് ലെയർ മീഡിയ സ്വന്തമാക്കുകയായിരുന്നു.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

ഏഷ്യാനെറ്റ് ന്യൂസിൻ്റെ കന്നഡ ഭാഷാ വാർത്താ ചാനലായ സുവർണ ന്യൂസുമായി കൂടിയാണ് അർണാബിൻ്റെ പുതിയ കന്നഡ വാർത്താ ചാനൽ ഇപ്പോൾ മൽസരിക്കേണ്ടത്.

എല്ലാ ഭാഷകളിലും ദേശീയതക്ക് പ്രാധാന്യം നൽകുന്ന വാർത്താ ചാനലുകൾ ഭാവിയിൽ തുടങ്ങുമെന്ന് നഗരത്തിൽ നടന്ന ചടങ്ങിൽ അർണാബ് ഗോസ്വാമി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
[masterslider id="10"]

Related posts