നഗരത്തിൽ ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തലയടിച്ച് വീണ കണ്ടക്ടർ മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് വീണ് കണ്ടക്ടർ മരിച്ചു. ബഗലക്കോട്ട് സ്വദേശിയാണ് മരിച്ച ഈരയ്യ (23).

നഗരത്തിലെ നന്തൂർ സർക്കിളിലാണ് സംഭവം നടന്നത്. ബസിന് സമീപമുണ്ടായിരുന്ന കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

റോഡിൽ വീഴുന്നതിന് മുമ്പ് ഈരയ്യ സ്വകാര്യ ബസിന്റെ ഫുട്‌ബോർഡിൽ നിൽക്കുകയായിരുന്നു. ബസ് അമിതവേഗതയിൽ കുത്തനെ തിരിഞ്ഞതോടെ ഈരയ്യയുടെ ബാലൻസ് തെറ്റി. ഈരയ്യ റോഡിൽ തലകുത്തി വീഴുകയായിരുന്നു.

  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ

കണ്ടക്ടറെ ഉടൻ തന്നെ ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റി, അവിടെ വച്ച് ഈരയ്യ മരണത്തിന് കീഴടങ്ങി. സൂറത്ത്കല്ലിലെ ഒരു വീട്ടിലാണ് ഈരയ്യ താമസിച്ചിരുന്നത്. സൂറത്ത്കലിനും മംഗളൂരുവിനും ഇടയിൽ സർവീസ് നടത്തുന്ന ബസിലാണ് ഈരയ്യ താമസിച്ചിരുന്നത്.

കദ്രി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts