ലാൽ ബാഗ് ഫ്ലവർ ഷോ ഇന്ന് സമാപിക്കും; ഇതുവരെ ഫ്ലവർ ഷോ സന്ദർശിച്ചത് നാല് ലക്ഷത്തിലധികം പേർ

ബെംഗളൂരു: നഗരത്തിലെ ലാൽബാഗിൽ നടക്കുന്ന ദ്വിവാർഷിക പുഷ്പമേള സന്ദർശിച്ചത് നാല് ലക്ഷത്തോളം പേർ. ഫ്ലവർ ഷോ ഇന്ന് സമാപിക്കും.

ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ ആളുകൾക്ക് ഫ്ലവർ ഷോ കാണാൻ സാധിക്കുക. 214-ാമത് പുഷ്പമേള ഓഗസ്റ്റ് നാലിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തത്.

ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റ് 1.8 കോടി രൂപയുടെ ടിക്കറ്റുകളാണ് പുഷ്പമേള കാണാനെത്തിയവർക്കായി വിറ്റഴിച്ചതെന്ന് ഡിഎച്ച് റിപ്പോർട്ട് ചെയ്തു. മുതിർന്നവർ 70 രൂപയും കുട്ടികൾ 30 രൂപയുമാണ് ലാൽബാഗിലെ പുഷ്പമേള സന്ദർശിക്കാൻ നൽകേണ്ടത്.

ഐഡി കാർഡുള്ള വിദ്യാർത്ഥികൾക്ക് ഫ്ലവർ ഷോയിൽ സൗജന്യ പ്രവേശനം നൽകും. 20,000 വിദ്യാർഥികൾ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ ഞായറാഴ്ച പുഷ്പമേള സന്ദർശിച്ചു.

ഈ വർഷത്തെ പുഷ്പമേള കർണാടകയുടെ രണ്ടാമത്തെ മുഖ്യമന്ത്രി കെങ്കൽ ഹനുമന്തയ്യയ്ക്ക് സമർപ്പിക്കുന്നതായിരുന്നു.

കെങ്കൽ ഹനുമന്തയ്യയുടെ 18 അടി, പ്രതിമയുടെ വിധാന സൗധ പകർപ്പ് ഈ വർഷത്തെ പുഷ്പമേളയുടെ ആകർഷണമായിരുന്നു.

കന്നഡ നടി രചിത റാം തിങ്കളാഴ്ച പുഷ്പമേള സന്ദർശിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും വർഷത്തിൽ രണ്ടുതവണയാണ് ലാൽബാഗിൽ പുഷ്പമേള നടക്കുന്നത്.

ഫ്ലവർ ഷോയ്ക്ക് 200 വർഷത്തിലേറെ ചരിത്രമുണ്ട്, രണ്ടാം ലോകമഹായുദ്ധസമയത്തും COVID-19 പാൻഡെമിക് സമയത്തും ഇതുവരെ രണ്ടുതവണ മാത്രമാണ് നിർത്തിവച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us