സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍: ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

സൗജന്യമായി പാഡുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകയായ ജയ താക്കൂര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക.

6 മുതല്‍ 12 വരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണമെന്നും എല്ലാ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി ശുചിമുറികള്‍ വേണമെന്ന ആവശ്യമുന്നയിച്ചാണ് ഹര്‍ജി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്,ജസ്റ്റിസ് ജെബി പര്‍ദിവാല,ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

  മാലിന്യപ്രശ്നം രൂക്ഷം: ജിബിഎയ്‌ക്കെതിരെ മ്രൂക്ഷവിമർശനവുമായി കിരൺ മജുംദാർ ഷാ;

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആര്‍ത്തവശുചിത്വം ഉറപ്പാക്കുന്നതിന് സ്വീകരിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമവും ദേശീയ മാതൃകയും തയ്യാറാക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

കുട്ടികളുടെ ആര്‍ത്തവശുചിത്വത്തില്‍ ദേശീയ നയം രൂപീകരിക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി കോടതി നിയമിച്ചിരുന്നു.

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായും കൂടിയാലോചിച്ച് നയരൂപീകരണവും കോടതി ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനയുടെ അനുച്ഛേദം 21 എ പ്രകാരം സൗജന്യ വിദ്യാഭ്യാസം മൗലികാവകാശം ആയതിനാല്‍ അത്രതന്നെ പ്രാധാന്യം ആര്‍ത്തവ ശുചിത്വത്തിനും നല്‍കണമെന്നും കുട്ടികള്‍ക്ക് ആര്‍ത്തവകാലം മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഇത് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജയ താക്കൂറിന്റെ ഹര്‍ജി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വ്യാജ മരുന്നുകൾ വിപണിയിൽ; 'മൗഞ്ചാരോ ക്വിക്ക് പെൻ' വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം
[masterslider id="10"]

Related posts

Click Here to Follow Us