ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് കർണാടക വ്യവസായ മന്ത്രി എംബി പാട്ടീൽ.
മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ പാത പിന്തുടരാൻ ലിംഗായത്ത് നേതാവായ പാട്ടീൽ തന്റെ സഹ സമുദായാംഗത്തെ ഉപദേശിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .
ബൊമ്മൈ തന്റെ പിതാവായ എസ് ആർ ബൊമ്മൈയുടെ മതേതര ആശയവുമായി യോജിച്ച് നിൽക്കുന്നുണ്ടെങ്കിൽ കോൺഗ്രസിൽ ചേരുന്ന കാര്യം ആലോചിക്കണമെന്നും പാട്ടീൽ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി നിയമസഭാ കക്ഷി നേതാവിനെ ബിജെപി ഹൈക്കമാൻഡ് ഇതുവരെ നിയമിക്കാത്ത സമയത്താണ് പാട്ടീലിന്റെ ട്വീറ്റ്.
Congratulations to soon to be LoP, Sh @hd_kumaraswamy
The @BJP4Karnataka seems to have finally decided to make redundant @BSBommai@BSBommai will face the same fate in the BJP as Sh @JagadishShettar & @BSYBJP
It’s a House of Cards that’s Collapsing. I urge @BSBommai to… pic.twitter.com/2gupaFHe1x
— M B Patil (@MBPatil) July 16, 2023
പ്രതിപക്ഷ നേതാവിന്റെ (എൽഒപി) അഭാവത്തിൽ ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി കോൺഗ്രസിന്റെ നിരവധി ‘ഗ്യാരന്റി’ പദ്ധതികളെക്കുറിച്ച് വാചാലനാകുകയും സിദ്ധരാമയ്യയുടെ മകൻ ‘നിഴൽ മുഖ്യമന്ത്രി’ ആണെന്ന് പറയുകയും ചെയ്തതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു
2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യമുണ്ടാക്കുമെന്ന സൂചനകളാണ് ബിജെപി, ജെഡിഎസ് നേതാക്കൾ ഈയിടെയായി നൽകുന്നത്.
സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം നിയമസഭയുടെ ഇരുസഭകളിലും ബിജെപിയും ജെഡിഎസും വിവിധ വിഷയങ്ങളിൽ പരസ്പരം പിന്തുണച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.