പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സൊഹൈൽ മഹ്മൂദിനെ പാക്കിസ്താൻ തിരിച്ചു വിളിച്ചു.

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സൊഹൈൽ മഹ്മൂദിനെ പാക്കിസ്താൻ തിരിച്ചു വിളിച്ചു. ഡല്‍ഹിയില്‍ താന്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് മഹ്മൂദിനെ തിരികെ വിളിച്ചത്. പാക്കിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ അപമാനിച്ചെന്നും ആരോപിക്കുന്നുണ്ട്. സൊഹൈൽ മഹ്മൂദ് ഇസ്ലാമബാദിലേക്ക് തിരിച്ചു.

അതേസമയം എംബസിയും വിദേശകാര്യ വകുപ്പും തമ്മില്‍ നടക്കുന്ന പതിവ് രീതികള്‍ മാത്രമാണ് ഉണ്ടായതെന്നും അസാധാരണമായ കാര്യങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ഇന്ത്യന്‍ അധികൃതര്‍വ്യക്തമാക്കി.

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

പാക്കിസ്ഥാന്‍റെ നയതന്ത്ര കാര്യാലയത്തിന് സുരക്ഷിതവും അവര്‍ക്ക് വേണ്ട രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള  പരിതസ്ഥിതിയും നൽകാൻ എല്ലാ ശ്രമങ്ങളും നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥർ പാക്കിസ്ഥാനില്‍ സുരക്ഷിതമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us