ബെംഗളൂരു : വാരാന്ത്യ അവധിയുടെ പശ്ചാത്തലത്തിൽ യലന്തൂർ താലൂക്കിലെ ബിലിഗിരിരംഗനബെട്ടയിലും ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ഹിമവദ് ഗോപാലസ്വാമി കുന്നിലും വിനോദസഞ്ചാരികളുടെ തിരക്ക്.
വന്യജീവി സങ്കേതത്തിനുള്ളിലെ ഈ രണ്ട് പർവതനിരകൾ ആണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. ഞായറാഴ്ച ഇവിടെയെത്തിയ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഹിമവദ് ഗോപാലസ്വാമിയെ ദർശിച്ചത്.
കൂടാതെ, ഹിമവദ് ഗോപാലസ്വാമി ഹിൽ കർണാടകയിലെ ഒരു പ്രശസ്തമായ ഹിൽ സ്റ്റേഷൻ കൂടിയാണ് , മഞ്ഞുമൂടിയ അന്തരീക്ഷം, വിശാലമായ പുൽമേടുകൾ, ഷോല വനം എന്നിവ കൊണ്ട് വിനോദസഞ്ചാരികളുടെ ശ്രദ്ധ ഇങ്ങോട് ആകർഷിക്കുന്നു.
ചലിക്കുന്ന മേഘങ്ങൾ, ശക്തമായി വീശുന്ന തണുത്ത കാറ്റ്, ചുറ്റും മഞ്ഞ് മൂടിയ അന്തരീക്ഷം എന്നിവ സഞ്ചാരികൾക്ക് ഒരു പറുദീസ അനുഭവമാണ് നൽകുന്നത്. സ്ത്രീകൾക്കുള്ള സൗജന്യ ബസ് പദ്ധതി കാരണം വിനോദസഞ്ചാരികളുടെ എണ്ണം വൻതോതിൽ വർധിച്ചു.
കൂടാതെ, മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായ ബിലിഗിരിരംഗന കുന്നും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് സന്ദർശിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.