പാടത്ത് നിന്നും ഒന്നരലക്ഷം രൂപയുടെ തക്കാളി മോഷ്ടിച്ച് അജ്ഞാതർ; വന്ന് വന്ന് തക്കാളിക്ക് വരെ കൊടുക്കണം അധിക സുരക്ഷ;

ബെംഗളൂരു: സംസ്ഥാനത്ത് തക്കാളി വില കുത്തനെ ഉയരുന്നതിനിടെ, ഹാസൻ ജില്ലയിൽ വയലിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തക്കാളി അജ്ഞാതർ കവർന്നു.

ജൂലൈ 4 ന് ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിൽ ധരിണി എന്ന കർഷകൻ തന്റെ ജോലി കഴിഞ്ഞ് തക്കാളി പാടത്തു നിന്നും പോയത്.

വിളവ് ഈ ആഴ്ച വിപണിയിലെത്തിക്കാനാണ് ധരിണി പദ്ധതിയിട്ടിരുന്നത്. എന്നാൽ ബുധനാഴ്ച രാവിലെ വയലിൽ എത്തിയപ്പോൾ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന തക്കാളി മോഷ്ടാക്കൾ കവർന്നതാണ് കണ്ടത്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

50-60 ചാക്കുകളിലായി ഒന്നരലക്ഷം രൂപയിലധികം വിലവരുന്ന തക്കാളിയാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് ധരിണിയും ബന്ധുക്കളും പറഞ്ഞു.

മനംനൊന്ത് ധരിണി ഹളീബീഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ രാത്രി തക്കാളി കടത്തിയിട്ടുണ്ടോയെന്ന് ചെക്ക് പോസ്റ്റുകളിൽ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആഴ്ചകളായി സംസ്ഥാനത്ത് തക്കാളി വില കുത്തനെ ഉയർന്ന സാഹചര്യമാണ്. ബെംഗളൂരുവിൽ തക്കാളി വില 101 മുതൽ 121 രൂപ വരെയാണ്.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താപനില പെട്ടെന്ന് ഉയർന്നതാണ് വിളവിൽ കീടങ്ങളുടെ ആക്രമണത്തിന് ഇടയാക്കിയതാണ് തക്കാളി വില ഉയരാൻ പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
[masterslider id="10"]

Related posts