കെഎസ്ആർടിസി ബസിലെ സീറ്റിനെ ചൊല്ലി സ്ത്രീകൾ തമ്മിൽ വഴക്ക്; 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന കർണാടക സർക്കാരിന്റെ ‘ശക്തി’ പദ്ധതി വൻ ജനക്കൂട്ടത്തെയാണ് ആകർഷിക്കുന്നത്. സ്ത്രീ യാത്രക്കാരുടെ കനത്ത തിരക്ക് കാരണം സീറ്റുകൾക്കായി തർക്കം പതിവാണ്. അത്തരത്തിലൊരു സംഭവത്തിൽ കോലാർ ബസ് സ്റ്റാൻഡിൽ രണ്ട് സ്ത്രീകൾ പരസ്പരം പോരടിക്കുന്നതും അത് തടയാൻ പോലീസിന് ഇടപെടേണ്ടതുമായി വന്നു.

ജൂലൈ മൂന്നിന് രാത്രി കോലാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന രണ്ട് സ്ത്രീകൾ ബസ് കാത്തുനിൽക്കുകയായിരുന്നു. ബസ് വന്നപ്പോൾ അവരിൽ ഒരാൾ അവരുടെ ബാഗ് സീറ്റിൽ വച്ചു. മറ്റൊരു സ്ത്രീ ബാഗ് മാറ്റി സീറ്റിലിരുന്നു. ഇത് ഇരുവരും തമ്മിലുള്ള വാക് പോരിലേക്ക് നയിച്ചു.

സ്ത്രീകളിൽ ഒരാൾ തന്റെ ബന്ധുക്കളെ ബസ് സ്റ്റോപ്പിലേക്ക് വിളിച്ചത് സംഘർഷം വർദ്ധിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് പോലീസിനെ വിളിക്കേണ്ടി വന്നു.

പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു സ്ത്രീയും ബന്ധുക്കളും ചേർന്ന് മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ട് ആക്രമണം തുടർന്നു. തുടർന്ന് പോലീസ് രണ്ടുപേരെ തടഞ്ഞുനിർത്തി ബസ് മുന്നോട്ടുപോകാൻ അനുവദിച്ചു.

ജൂൺ 11 ന് പദ്ധതി നടപ്പിലാക്കിയതിന് ശേഷം ജൂലൈ 3 വരെ മൊത്തം 11,70,56,349 പേർ ‘ശക്തി’ പദ്ധതിക്ക് കീഴിൽ സൗജന്യമായി യാത്ര ചെയ്തട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us