ശിവന്റെ വേഷം ധരിച്ച് പാമ്പുമായി എത്തിയ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു 

പട്ന: ശിവന്റെ വേഷം ധരിച്ച് മൂർഖനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. കഴുത്തിലിട്ട മൂർഖൻ തന്നെയാണ് ബിഹാറിലെ മുകേഷ് കുമാർ റാമി(30)നെ കടിച്ചത്.

 

മാധേപുര ജില്ലയിൽ നടന്ന മതപരമായ പരിപാടിക്കിടെയായിരുന്നു സംഭവം. പാമ്പ് കടിയേറ്റ മുകേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. രാം ലീല പോലുള്ള മതപരമായ പരിപാടികളിൽ ശിവന്റെ വേഷമിടുന്ന വ്യക്തിയാണ് മുകേഷ്.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

 

ഖുർദയിലെ മാ ദുർഗ ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ശിവന്റെ വേഷം ധരിച്ച് ജീവനുള്ള മൂർഖനെ കഴുത്തിലണിഞ്ഞ് മുകേഷ് എത്തിയത്.

പാമ്പ്കടിയേറ്റ ഉടൻ പരിപാടിയുടെ സംഘാടകർ മുകേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ മരിക്കുകയായിരുന്നു.

അതോടെ സംഘാടകർ യുവാവിന്റെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടെന്ന് ​ഹെൽത്ത് കെയർ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ​കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts