പിതാവിൽ നിന്ന് ചുമതലയേറ്റ് വാങ്ങി മകൾ; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി സഹപോലീസ് ഉദ്യോഗസ്ഥർ

ബെംഗളൂരു: മണ്ഡ്യ നഗരത്തിലെ സെൻട്രൽ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ തന്റെ മകൾക്ക് പൂച്ചെണ്ട് നൽകി ചുമതല കൈമാറി. സെൻട്രൽ പോലീസ് സ്‌റ്റേഷനിലെ ജീവനക്കാർ അച്ഛനും മകളും തമ്മിലുള്ള വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. ചൊവ്വാഴ്ചയായിരുന്നു പ്രത്യേക ചടങ്ങ്.

സബ് ഇൻസ്പെക്ടർ ബിഎസ് വെങ്കിടേഷിനെ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് സ്ഥലം മാറ്റി.തുടർന്നാണ് മകൾ ബി.വി.വർഷയെ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് നിയമിച്ചതും ശേഷം നടന്ന ചുമതല കൈമാറൽ ചടങ്ങും അവിസ്മരണീയമായ നിമിഷമായിരുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ വർഷ 2022 ബാച്ച് ഉദ്യോഗസ്ഥയാണ്. കലബുറഗിയിൽ പോലീസ് പരിശീലനം പൂർത്തിയാക്കിയ വർഷ മൈസൂർ ജില്ലയിലെ ഹുൻസൂർ, പെരിയപട്ടണ സ്റ്റേഷനുകളിൽ പ്രൊബേഷണറി സബ് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ചട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മണ്ഡ്യ വെസ്റ്റ് പോലീസ് സ്‌റ്റേഷനിൽ നിയമനം ലഭിച്ചിരുന്നു.

1990 മുതൽ 2006 വരെ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച വെങ്കിടേഷ് 16 വർഷമായി ചൈന-പാക് അതിർത്തിയിൽ സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം പോലീസ് വകുപ്പിൽ ചേരുകയായിരുന്നു. തുമകുരു ജില്ലയിലെ കുനിഗൽ താലൂക്കിലെ തോറെബൊമ്മനഹള്ളി സ്വദേശിയാണ് വെങ്കിടേഷ്. കുട്ടികൾ ഈ നേട്ടം കൈവരിക്കുന്നത് രക്ഷിതാക്കൾക്ക് അഭിമാനകരമായ നിമിഷമാണെന്ന് വെങ്കിടേഷ് പറഞ്ഞപ്പോൾ, അച്ഛന്റെ ചുമതല ഏറ്റെടുക്കാൻ സാധിച്ചത് ഭാഗ്യമാണെന്ന് വർഷ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us