ബെംഗളൂരു: കാവേരി ജലത്തിൽ സംസ്ഥാനത്തിന് അർഹമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉറപ്പാക്കണമെന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ ഒ പനീർശെൽവം പറഞ്ഞു. കാവേരി നദീജല തർക്ക ട്രിബ്യൂണലിന്റെയും (സിഡബ്ല്യുഡിടി) സുപ്രീം കോടതിയുടെയും അന്തിമ നിർദേശപ്രകാരം കാവേരി നദിയിൽ നിന്ന് വെള്ളം വിട്ടുനൽകാൻ കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉത്തരവനുസരിച്ച് ഒരു വർഷത്തിൽ 177.25 ടിഎംസി വെള്ളം കർണാടക സർക്കാർ തമിഴ്‌നാടിന് വിട്ടുകൊടുക്കണം. എന്നാൽ, കർണാടക നിർദിഷ്ട വെള്ളത്തിന് പകരം കുറച്ച് വെള്ളമാണ് വിട്ടുനൽകിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഡൽഹിയിൽ കാവേരി ട്രൈബ്യൂണൽ വിളിച്ചുചേർത്ത യോഗത്തിൽ കർണാടക ഉദ്യോഗസ്ഥർ തെക്കുകിഴക്കൻ കാലവർഷം ആരംഭിച്ചശേഷം ബാക്കി ജലം വിട്ടുനൽകുമെന്ന നിലപാടാണ് സ്വീകരിച്ചതെന്നും പനീർശെൽവം പറഞ്ഞു. പക്ഷെ കാലവർഷം കഴിഞ്ഞാൽ കർണാടക സർക്കാർ മിച്ചജലം മാത്രമേ വിട്ടുനൽകൂവെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുന്ന സാഹചര്യത്തിൽ സ്റ്റാലിൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ച് കാവേരി ജലത്തിന്റെ അർഹമായ വിഹിതം തമിഴ്‌നാടിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.