കുമളി: കേരള-തമിഴ്നാട് അതിർത്തിയില്‍ തേനി ജില്ലയിലെ കുരങ്ങിണി വനത്തിലെ കാട്ടൂതീ നിയന്ത്രണവിധേയമായതായി വാര്‍ത്ത. വനം വകുപ്പിന്റെയും അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും പരിശ്രമഫലമായാണ് തീ നിയന്ത്രണവേധയമാക്കാൻ കഴിഞ്ഞത്. സംഭവത്തിൽ ഇതുവരെ 9 പേർ മരിച്ചതായാണ് റിപ്പോർട്ട്. വനത്തിൽ കുടുങ്ങിക്കിടന്നിരുന്ന 25 ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
പോള്ളലേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ഇതോടെ മരണസഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. മലനിരയിൽ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന വിവരത്തെ തുടർന്ന് വ്യോമസേനയും കമാൻഡോകളും തെരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് കേരളത്തിൽനിന്ന് കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരും തേനിയിലെത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാൻ വ്യോമസേനയ്ക്കു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നിർദേശം നൽകിയിരുന്നു. ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു മന്ത്രി ചർച്ച നടത്തി. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നൽകിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേൽ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു മുഖ്യമന്ത്രി ചർച്ച നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.