ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ആദ്യഭാര്യയെയും മക്കളെയും പ്രതി കണ്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. യശ്വന്ത്പൂരിലെ മോഹൻ കുമാർ നഗറിൽ താമസിക്കുന്ന കെജിഎഫ് സ്വദേശിയായ ശരത് കുമാറാണ് 28 അറസ്റ്റിലായത്.

കൊല്ലപ്പെട്ട പെൺകുട്ടി വീട്ടുജോലിക്കാരിയായിരുന്നു. കുമാർ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സഞ്ജയ് നഗർ സ്വദേശിയായ പ്രിയയുടെ അമ്മ ഉഷയുടെ പരാതിയെ തുടർന്ന് പോലീസ് ദുരൂഹ മരണത്തിന് കേസെടുത്തിരുന്നു. ശ്വാസംമുട്ടലും കൈകൊണ്ട് കഴുത്ത് ഞെരിച്ചും ചേർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ എംഎസ് രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ പോലീസിനെ അറിയിച്ചു.തുടർന്ന് ജൂൺ രണ്ടിന് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.

  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!

ഒന്നര വർഷം മുമ്പ് കുമാർ സെക്യൂരിറ്റി ഗാർഡായി സേവനമനുഷ്ഠിച്ച ആർഎംസി യാർഡിലെ ഒരു മാളിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രിയയും കുമാറും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും മോഹൻ കുമാർ നഗറിൽ ഒരു വീട് വാടകയ്‌ക്കെടുത്തു. എന്നാൽ, തന്റെ വൈവാഹിക നിലയെക്കുറിച്ചും മൂന്ന് കുട്ടികളെക്കുറിച്ചും കുമാർ കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ പെൺകുട്ടിയോട് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ വെളിപ്പെടുത്തലുണ്ടായിട്ടും പ്രിയ കുമാറിനൊപ്പം ജീവിതം തുടർന്നു.

സംഭവ ദിവസം രാത്രി 11 മണിയോടെ ഭക്ഷണം തയ്യാറാക്കിയ ശേഷം പ്രിയ തന്നോട് മുട്ട വാങ്ങാൻ ആവശ്യപ്പെട്ടുവെന്നും മുട്ടയുമായി മടങ്ങിയെത്തിയപ്പോൾ പെൺകുട്ടി ഉറങ്ങുകയായിരുന്നു വെന്നും കുമാർ പറഞ്ഞു. എന്നാൽ കുമാർ പെൺകുട്ടിയെ ഉണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലന്നുമാണ് കുമാർ പറഞ്ഞത്. പക്ഷെ ചോദ്യം ചെയ്യലിൽ ഭാര്യയോടും മക്കളോടുമുള്ള കൂടിക്കാഴ്ചയെ പ്രിയ എതിർത്തത്തോടെ ഈ വിഷയത്തിൽ അടിക്കടി വഴക്കുണ്ടായതായി കുമാർ പോലീസിനോട് സമ്മതിച്ചു. മെയ് 31 ന് രാത്രി, അവരുടെ തർക്കം മൂർച്ഛിക്കുകയും അയാൾ അവളെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ വിളിച്ചാൽ പെൺകുട്ടികൾ റെഡി; ഹൈടെക് സെക്സ് റാക്കറ്റിനെ പൂട്ടിക്കെട്ടി പോലീസ്! പെൺവാണിഭ സംഘത്തിന്റെ വെളിപ്പെടുത്തലുകൾ!
  പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us