യുവപ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് സിനിമാരംഗത്തെ പ്രശസ്‌തരുമായി സംവദിക്കാനുമുള്ള അവസരമൊരുക്കി ഇന്‍ഡിവുഡ് ടാലന്‍റ് ഹണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒമ്പത് മത്സര ഇനങ്ങളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു.
അഭിനയം, സംവിധാനം, സംഗീതം, മോഡലിംഗ്, കോറിയോഗ്രഫി എന്നീ കാറ്റഗറിയിലാണ് പ്രധാനമായും മത്സരങ്ങള്‍ നടക്കുക. വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. കൂടാതെ സിനിമാ രംഗത്ത് പ്രവർത്തിക്കാനുള്ള അവസരവും നൽകും.
ഇവയ്ക്കു പുറമെ, ആർജെ, വിജെ, ഡി, ഡോക്യുമെന്ററി, മ്യൂസിക് ബാൻഡ്, കുട്ടികളുടെ ഷോർട്ട് ഫിലിം, സോളോ മ്യൂസിക്, ഡബ്‌സ്മാഷ്, സോളോ ഡാൻസ് തുടങ്ങി പത്തൊമ്പത് ജനറൽ വിഭാഗങ്ങളിലും മത്സരങ്ങൾ നടക്കും. 5,000 മുതൽ 15,000 രൂപയാണ് ഓരോ വിഭാഗത്തിലെ ജേതാക്കൾക്ക് ലഭിക്കുക.
ഇൻഡിവുഡ് ഫിലിം കാർണിവലിന്‍റെ ഭാഗമായാണ് ടാലന്‍റ് ഹണ്ട് സംഘടിപ്പിച്ചിരിക്കുന്നത്. ഫൈനൽ മത്സരങ്ങൾ ഡിസംബർ ഒന്ന് മുതൽ നാല് വരെ ഹൈദരാബാദിൽ നടക്കും. രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും http://indywoodtalenthunt.com/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.