ഈസ്റ്റർ യാത്രക്ക് ഏഴു പ്രത്യേക സർവ്വീസുകൾ പ്രഖ്യാപിച്ച് കേരള ആർടിസി;തെക്കൻ കേരളത്തിലേക്കുള്ള സർവീസുകളും മൈസൂർ വഴി !

ബെംഗളൂരു : ഈസ്റ്ററിന് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത, കേരള ആർടിസി നഗരത്തിൽ നിന്ന് ഏഴ് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു.

മാർച്ച് 27, 28, 29 തീയതികളിലാണ് സർവ്വീസ്. ഈ സർവ്വീസുകളിലേക്കുള്ള റിസർവേഷൻ ഇന്ന് രാവിലെ ആരംഭിച്ചു.തിരക്ക് കൂടുകയാണെങ്കിൽ ഇനിയും സ്പെഷലുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർ ടി സി അധികൃതർ അറിയിച്ചു.

  സത്യവാങ്മൂലത്തിൽ ബെംഗളൂരുവിലെ 200 കോടിയുടെ 'മാളിക' എവിടെ? രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവുമായി കോൺഗ്രസ്;

അതേ സമയം തെക്കൻ കേരളത്തിലേക്കുള്ള എല്ലാ സ്പെഷൽ സർവ്വീസുകളും മൈസൂരു, മാനന്തവാടി വഴിയാണ്. കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, പയ്യന്നുർ, ബത്തേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവ്വീസുകൾ.

കേരളത്തിൽ നിന്ന് തിരിച്ച് നഗരത്തിലേക്ക് തിരക്കുള്ള ഏപ്രിൽ ഒന്ന് രണ്ട് ദിവസങ്ങളിൽ വിവിധ ഡിപ്പോകളിൽ നിന്ന് സ്പെഷൽ ബസ് സർവ്വീസുകൾ നടത്തുമെന്ന് കെ എസ് ആർ ടി സി അധികാരികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അജിത് പവാറിന്റെ മരണം കൊലപാതകമോ? പൈലറ്റിന്റെ നിയമനത്തിലും വിമാനത്തിന്റെ പഴക്കത്തിലും ദുരൂഹത; ബെംഗളൂരുവിൽ എഫ്‌ഐആർ
[masterslider id="10"]

Related posts

Click Here to Follow Us