ബെംഗളൂരു: ബിജെപിയുടെ പദ്ധതികളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്ന ആക്ഷേപവുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കര്‍ണാടക ജനതയുടെ ആവശ്യം പഠിച്ചാണ് ബിജെപി പ്രകടന പത്രിക തയ്യാറാക്കിയതെന്നും ഈ പദ്ധതികളാണ് കോണ്‍ഗ്രസ് കോപ്പിയടിച്ചതെന്നും ബൊമ്മെയുടെ ആരോപണം.
കര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ പ്രചാരണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ് ബിജെപി പാളയങ്ങള്‍. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നേര്‍ച്ചിത്രമാകുന്ന തെരഞ്ഞെടുപ്പെന്ന നിലയില്‍ കര്‍ണാടകയിലേക്കാണ് രാജ്യത്തിന്റെ കണ്ണ്. ബിജെപിയും കോണ്‍ഗ്രസും പ്രകടന പത്രിക പുറത്തുവിട്ടതോടെ തെരഞ്ഞെടുപ്പങ്കം മുറുകിയിരിക്കയാണ്. ബിജെപി കര്‍ണാടകയില്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ കൊണ്ടുവന്ന നമ്മ പോഷണ്‍ പദ്ധതി കോണ്‍ഗ്രസ് കോപ്പിയടിച്ചെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ച എല്ലാ പദ്ധതികളും ബിജെപിയില്‍ നിന്ന് പകര്‍ത്തിയതാണെന്നും ബസവരാജ് ബൊമ്മെ ആരോപിച്ചു. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 65 ശതമാനം പദ്ധതികളും നടപ്പിലായിട്ടില്ലെലന്നും ഈ കോണ്‍ഗ്രസുകാരാണ് ബിജെപിയുടേ റിപ്പോര്‍ട്ട് കാര്‍ഡ് തേടുന്നതെന്നും ബൊമ്മെ പറഞ്ഞു.
കര്‍ണാടകയില്‍ ജയിക്കാന്‍ ഒന്നുമില്ലാത്ത കോണ്‍ഗ്രസ് മോദിക്കും കേന്ദ്രനേതാക്കള്‍ക്കുമെതിരെ തിരിയുകയാണെന്നും കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറയുന്നു. മെയ് പത്തിന് വളരെ എളുപ്പം ജയിക്കാമെന്നാണ് കോണ്‍ഗ്രസ് മനക്കോട്ട കെട്ടുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് മുങ്ങിത്താഴുന്നത് അവര്‍ക്ക് മനസിലാകുന്നിലെന്നും ബൊമ്മെ കടന്നാക്രമിച്ചു. ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍്ട്ടിയുടെ അടിത്തറ ഇളകിയെന്നും ബിജെപി വിജയത്തിലേക്ക് നടന്നടുക്കുകയാണെന്നും ബസവരാജ് ബൊമ്മെ വ്യക്തമാക്കി. ആരോപണ പ്രത്യാരോപണങ്ങളിലൂടെ മെയ് പത്തിന് വോട്ടുപെട്ടി നിറയ്ക്കാന്‍ എല്ലാ വഴിയും നോക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ഒടുവില്‍ കിങ്‌മേക്കറാകുന്ന ജനദാദള്‍ എസും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.