ഓരോ വീട്ടിലും കയറി അരിയും ചോളവും ശേഖരിക്കും;ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സത്യം ചെയ്യിപ്പിക്കും;ഇതുവരെ പയറ്റാത്ത തെരഞ്ഞടുപ്പ് തന്ത്രങ്ങളുമായി കര്‍ണാടകയില്‍ ബി.ജെ.പി.

ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേറിട്ട പ്രചാരണ രീതികളുമായി ബിജെപി. പാർട്ടി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെഡിയൂരപ്പയുടെ 75-ാം പിറന്നാളിനോട് അനുബന്ധിച്ച് ഫെബ്രുവരി 27ന് ദാവനഗെരെയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട ‘ റൈത്ത ബന്ധു യെഡിയൂരപ്പ’ പ്രചാരണത്തിന്റെ ഭാഗമായാണിത്.

വടക്കൻ കർണാടകയിലെ ഓരോ ഗ്രാമത്തിലേക്കും ബിജെപി നിയോഗിക്കുന്ന റൈത്ത ബന്ധുക്കൾ (കർഷക മിത്രങ്ങൾ) വീടുവീടാന്തരം കയറിയിറങ്ങി ഒരുപിടി അരിയോ ചോളമോ ശേഖരിക്കും. കടബാധ്യതയുടെ പേരിൽ സ്വയം ജീവൻ അവസാനിപ്പിക്കില്ലെന്ന് ഓരോ കർഷകനേയും കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

12 മുതൽ 15വരെയാണ് ഈ വൈകാരിക പ്രചാരണം. ആറായിരം റൈത്ത ബന്ധുക്കളെയാണ് ഇതിനു നിയോഗിക്കുന്നത്. ഗ്രാമപഞ്ചായത്ത് തലത്തിൽ ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്ന പ്രാദേശിക നേതാക്കളെ ഷാൾ അണിയിച്ച് സ്വീകരിക്കുമെന്നു ശോഭാ കരന്തലാജെ എംപി അറിയിച്ചു. ഇങ്ങനെ ഗ്രാമങ്ങളിൽ നിന്നു സ്വീകരിക്കുന്ന അരിയും ചോളവും ജില്ലാ തലത്തിൽ നടത്തുന്ന പ്രചാരണ പരിപാടികളിൽ പാകം ചെയ്തു കഴിക്കും.

സഹഭോജനത്തിൽ സംസ്ഥാന നേതാക്കളും പങ്കെടുക്കും. ഏതെങ്കിലും ഒരു ഗ്രാമത്തിൽ നടക്കുന്ന പ്രചാരണത്തിൽ യെഡിയൂരപ്പയും പങ്കെടുക്കുമെന്ന് ശോഭാ കരന്തലാജെ അറിയിച്ചു. ബെംഗളൂരുവിലെ മാലിന്യ, അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി നടത്തുന്ന ബെംഗളൂരു രക്ഷിസി പദയാത്ര ഇന്നലെ സി.വി. രാമൻ നഗറിൽ പര്യടനം നടത്തി.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts