മഅദനിക്ക് നീതി ലഭിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും കോൺഗ്രസിനെ വിമർശിച്ചും പി.ഡി.പി നേതാക്കൾ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നല്ല രീതിയിൽ ഇടപെട്ടു. കേരള സർക്കാരിന്റെ അനുകൂല നിലപാടിന് പി.ഡി.പി നന്ദി അറിയിക്കുന്നു.
കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് മഅദനിക്ക് അന്തർദ്ദേശീയ തീവ്രവാദ ബന്ധമുണ്ടെന്ന് തെറ്റായ സത്യവാങ്മൂലം കോടതിയിൽ നൽകിയത്. കോൺഗ്രസ് കേരളവും കേന്ദ്രവും കർണ്ണാടകയും ഭരിക്കുന്ന സമയത്താണ് മഅദനിക്ക് എതിരെ തെറ്റായ സത്യവാങ്മൂലം നൽകിയത്. മഅദനി കേരളത്തിലേക്ക് എത്തുക ആശുപത്രിയിലേക്ക്. ഏത് ആശുപത്രി എന്നത് നാളെ രാവിലെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിക്കും.
മഅദനി നേരിട്ട് അൻവാറുശേരിയിലേക്ക് എത്തില്ലെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിസാർ മേത്തർ, നൗഷാദ് തിക്കോടി എന്നിവർ കോഴിക്കോട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.