ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർമാർ നീണ്ട ക്യൂകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല, കാരണം പുതിയ മൊബൈൽ ആപ്പ് എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും ക്യൂകളെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകും.
നഗരങ്ങളിലെ വോട്ടർമാരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് ആകർഷിക്കുന്നതിനായാണ് ജില്ലാ ഇലക്ടറൽ ഓഫീസും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയും (ബിബിഎംപി) സംയുക്തമായി ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 55.04 ശതമാനം വോട്ടുകളാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്.
പോളിംഗ് ബൂത്തുകളിലെ കാത്തിരിപ്പ് സമയത്തെക്കുറിച്ചും പാർക്കിംഗ് സ്ഥലത്തിന്റെ അഭാവത്തെക്കുറിച്ചും നിലവിൽ ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഈ ആപ്ലിക്കേഷൻ പോളിംഗ് ബൂത്തുകളിലെ സാഹചര്യത്തെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകുന്നതിനായി സഹായകമാകുമെന്നാണ് റിപ്പോർട്ടുകൾ. പോളിംഗ് ബൂത്തുകൾക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങളും ആപ്പിൽ അടയാളപ്പെടുത്തുന്നുണ്ടെന്ന്, ”ബിബിഎംപി ചീഫ് കമ്മീഷണറും ബെംഗളൂരു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ തുഷാർ ഗിരിനാഥ് പറഞ്ഞു.
പോളിങ് ബൂത്ത് ജീവനക്കാർ ഓരോ മണിക്കൂറിലും ആപ്പ് അപ്ഡേറ്റ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ക്യൂവിലുള്ള വോട്ടർമാരുടെ എണ്ണവും വോട്ട് ചെയ്യാൻ എടുക്കുന്ന സമയവും ആപ്പ് സൂചിപ്പിക്കും.
മെയ് 10 ന് വോട്ടിംഗ് ദിനത്തിൽ കുറഞ്ഞത് 38,000 ജീവനക്കാരെങ്കിലും നഗരത്തിലുടനീളം ഡ്യൂട്ടിയിലുണ്ടാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.