തൃശൂര്‍ പൂരം കൂടുതല്‍ പ്രൗഢിയോടെ വിപുലമായി നടത്തും; മന്ത്രി കെ.രാജന്‍

തൃശൂര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ എത്തുന്ന പൂരമെന്ന നിലയില്‍ അതിനെ കൂടുതല്‍ സുരക്ഷിതവും ആകര്‍ഷകമാക്കണമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പൂരം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കണം. ഇതിന്‍റെ ഭാഗമായി സ്വരാജ് റൗണ്ടിലെ ഏതൊക്കെ കെട്ടിടങ്ങളില്‍ ആളുകള്‍ക്ക് കയറിനില്‍ക്കാനാവും എന്നതിനെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പൂരത്തിന് മുമ്പ് സാധ്യമാവുന്ന രീതിയില്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. പൂരത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കി പഴുതടച്ച സജ്ജീകരണങ്ങളൊരുക്കാന്‍ ബന്ധപ്പെട്ട എല്ലാവരും മുന്നോട്ടുവരണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ആനകളുടെ ഫിറ്റ്‌നെസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാലേക്കൂട്ടി ഉറപ്പുവരുത്തണം. വെടിമരുന്ന് ഉള്‍പ്പെടെയുള്ളവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പരിശീലനം അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കണം.

  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

പൂരം നടത്തിപ്പിന്റെ കാര്യത്തില്‍ എല്ലാ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട ഒരു ഉന്നത തല യോഗം തിരുവനന്തപുരത്ത് വെച്ച് ചേരാനും യോഗത്തില്‍ ധാരണയായി. വെടിക്കെട്ട് ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് കാണുന്നതിന് ഫയര്‍ലൈന്‍ പരമാവധി ഗ്രൗണ്ടിനകത്തേക്ക് മാറ്റി സ്വരാജ് റൗണ്ടിന്റെ എതിര്‍വശത്ത് ആളുകള്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന രീതിയില്‍ സൗകര്യമൊരുക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗംഭീരമായ രീതിയില്‍ പൂരം നടത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ യോഗത്തില്‍ വാഗ്ദാനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us