ജീവനക്കാരുടെ അനാസ്ഥ; ആശുപത്രിയ്ക്ക് പുറത്ത് പ്രസവിച്ച് യുവതി

ബെംഗളൂരു : തോട്ടംതൊഴിലാളിയായ യുവതി ആശുപത്രിക്ക് പുറത്തെ മൈതാനത്ത് കുഞ്ഞിന് ജന്മംനൽകി. കുടക് വീരാജ്പേട്ട് താലൂക്കിലെ സിദ്ധപുരിലാണ് സംഭവം. സംഗീതയെന്ന യുവതിയ്ക്ക് പ്രസവവേദന ഉണ്ടായതോടെയാണ് യുവതിയും ഭർത്താവും കുടുംബാംഗങ്ങളും രാവിലെ ആറിന് സിദ്ധപുർ സർക്കാർ ആശുപത്രിയിലെത്തിയത്.

യുവതി ജോലിചെയ്യുന്ന തോട്ടത്തിന്റെ ഉടമസ്ഥൻ സുബ്രമണിയും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയുടെ വാതിൽക്കലെത്തി അരമണിക്കൂറോളം വിളിച്ചിട്ടും ജീവനക്കാർ പുറത്തുവന്നില്ലെന്ന് സുബ്രമണി പറയുന്നു. തുടർന്ന് സുബ്രമണി ആശുപത്രിയിലെ വാച്ച്മാനെ കണ്ടെത്തി വിവരമറിയിച്ചിട്ടും നഴ്സുമാരെ വിളിക്കാൻ വാച്ച്മാൻ തയ്യാറായില്ല.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

ഇതിനിടെ പ്രസവവേദന കൂടിയതോടെ കുടുംബാംഗങ്ങളുടെ സഹായത്തോടെ ആശുപത്രിക്ക് സമീപത്തെ മൈതാനത്തുവെച്ച് യുവതി കുഞ്ഞിന് ജന്മംനൽകി. തുടർന്ന് യുവതിയെയും കുഞ്ഞിനെയും കുടുംബാംഗങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് അമ്മയെയും കുഞ്ഞിനെയും പരിചരിക്കാൻ നഴ്സുമാരെത്തിയത്.

പ്രസവം നടന്നതിനുപിന്നാലെ സുബ്രമണി ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചു. സംഭവത്തിൽ ആശുപത്രിയിലെ ഡോക്ടർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കുടക് ജില്ലാ ആരോഗ്യ ഓഫീസർ ഡോ. വെങ്കിടേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
[masterslider id="10"]

Related posts